Advertisement
ISL
അടി, തിരിച്ചടി; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്.സി പോരാട്ടം സമനിലയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2020 Dec 08, 04:04 pm
Tuesday, 8th December 2020, 9:34 pm

പനജി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്.സി പോരാട്ടം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ റോച്ചര്‍സെലയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. ലൂയിസ് മച്ചാഡോയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബെംഗളൂരു 13-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. രാഹുല്‍ ബേക്കെയുടെ ഒരു ത്രോ ബോളിലാണ് ഗോളിന്റെ പിറവി.

73-ാം മിനിറ്റില്‍ രണ്ടാം ഗോളടിച്ച് ബെംഗളൂരു ലീഡ് നേടിയെങ്കിലും അഞ്ച് മിനിറ്റിനുള്ളില്‍ മച്ചാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengaluru FC vs North East United FC ISL