ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന 4-2-3-1 എന്ന ഫോര്‍മേഷനിളാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-2 എന്ന ശൈലിയുമാണ് ബ്ലാസ്റ്റേഴ്സ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 89ാം മിനിട്ടില്‍ ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ ഗോള്‍ നേടിയത്. വലതു വിങ്ങില്‍ നിന്നും കിട്ടിയ പാസില്‍ നിന്നും കേരളത്തിന്റെ ബോക്‌സില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു.