കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി നേതാവിന്റെ മകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു സംഘം തട്ടിക്കൊണ്ടുപോയി. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് ശ്യാം സിങ് പറഞ്ഞു. ബി.ജെ.പി നേതാവായ സുപ്രഭാത് ബട്ട്യാഭ്യാല്‍ എന്നയാളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അഞ്ച് മാസം മുന്‍പാണ് ഇദ്ദേഹം ബി.ജെ.പിയില്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹം സി.പി.ഐ.എമ്മിന്റെ ജില്ലാ കമ്മിറ്റിയംഗമായിരുന്നു.
കെവിന്‍ വധക്കേസിലെ കൃത്യവിലോപം: എ.എസ്.ഐ ടി.എം ബിജുവിനെ പിരിച്ചുവിട്ടു
ഇദ്ദേഹം വീട്ടിലില്ലാത്ത സമയത്താണ് അജ്ഞാതരായ ചിലര്‍ വീട്ടില്‍ അതിക്രമിച്ചകയറി 22 കാരിയായ മകളെ തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ തോക്ക് ചൂണ്ടിഭീഷണിപ്പെടുത്തിയായിരുന്നു സംഭവമെന്ന് സഹോദരന്‍ പറഞ്ഞു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം മറ്റുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോകുകയായിരുന്നു. വീടിന് സമീപത്തായാണ് കാര്‍ നിര്‍ത്തിയത്. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഭവം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമായ കളികളൊന്നും ഇതിന് പിന്നിലില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. എങ്കിലും സാധ്യതകളൊന്നും തള്ളിക്കളയുന്നില്ല. – സിങ് പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നാലെ അക്രമസക്തരായ പ്രവര്‍ത്തര്‍ ലബ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും സുരി-കത്‌വ റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.