Karnataka Election
മോദി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് ബീഫ് കയറ്റുമതി ഉയരുന്നു; രാമലിംഗ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 31, 02:04 pm
Saturday, 31st March 2018, 7:34 pm

ബെംഗളൂരു: മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്ത് ബീഫ് കയറ്റുമതി ഉയരുന്നു എന്ന് കര്‍ണാടക മന്ത്രി രാമലിംഗ റെഡ്ഡി. പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുമെന്ന് ബി.ജെ.പി പറയുന്നുണ്ട്. അതേസമയം, നമ്മുടെ രാജ്യം പശുവിന്റെയും പോത്തിന്റെയും ഇറച്ചി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അധികാരത്തില്‍ അവരെത്തിയിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും അവര്‍ ഇറച്ചി കയറ്റുമതി ചെയ്യുന്നത് നിരോധിക്കാത്തതെന്താണ്”, രാമലിംഗ റെഡ്ഡി ചോദിച്ചു. “അവര്‍ യഥാര്‍ത്ഥത്തില്‍ പശുക്കളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ആദ്യം കയറ്റുമതി നിര്‍ത്തലാക്കുമായിരുന്നു”, അദ്ദേഹം ചൂണ്ടിക്കാട്ടി.


Also read: ഭാഗല്‍പൂര്‍ കലാപം; കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴില്‍ ആഗോള മാംസ കയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നുവെന്നും റെഡ്ഡി പറഞ്ഞു. ഇറച്ചി കയറ്റുമതി ചെയ്യുന്നതിലൂടെ 2015-16 കാലയളവില്‍ സര്‍ക്കാരിന് 26,682 കോടി രൂപയുടെ വരുമാനമുണ്ടായി.


Also read: യോഗി ആദിത്യനാഥ് രാഷ്ട്രീയ എതിരാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: അഖിലേഷ് യാദവ്


ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബീഫ് സംസ്‌കരിക്കുകയും, കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ധാരാളം കമ്പനികള്‍ ഉണ്ട്. ഉത്തര്‍പ്രദേശിലെ ബീഫ് കയറ്റുമതി കമ്പനികളില്‍ ബി.ജെ.പി നേതാക്കള്‍ പങ്കാളികളാണെന്ന വാര്‍ത്തകളും ഉണ്ട്, കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. “അവര്‍ (ബി.ജെ.പി) ഒരു നാടകമാണ് അവതരിപ്പിക്കുന്നത്… ആദ്യം അവര്‍ അവരുടെ ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കട്ടെ,” അദ്ദേഹം പറഞ്ഞു.


Watch DoolNews Video: ഒരേ ജോലി, വ്യത്യസ്ത വേതനം: കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാർ പ്രതികരിക്കുന്നു