ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചു. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും തുഷാര്‍ പറഞ്ഞു. സാമുദായിക സംഘടനയായ എസ്.എന്‍.ഡി.പി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വോട്ട് കച്ചവടം നടത്തിയ ബി.ജെ.പി പാലായില്‍ തോറ്റപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ബി.ഡി.ജെ.എസിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നെന്നായിരുന്നു തുഷാറിന്റെ വിമര്‍ശനം. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണില്‍ പോലും വിളിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.എന്‍.ഡി.പിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം എസ്.എന്‍.ഡി.പിക്കോ ബി.ഡി.ജെ.എസിനോ അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.