ഭിന്നശേഷിക്കാര്‍ക്ക് പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബി.സി.സി.ഐ
Sports News
ഭിന്നശേഷിക്കാര്‍ക്ക് പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th December 2021, 1:21 pm

ഭിന്നശേഷിക്കാര്‍ക്കായി പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് അവതരിപ്പിച്ച് ബി.സി.സി.ഐ. എച്ച്.എ.പി കപ്പ് എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 28 മുരല്‍ 31 വരെ ഹരിയാനയിലെ പഞ്ച്കുല സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഇതിന് പുറമെ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്രിക്കറ്റ് കൗണ്‍സിലും ബി.സി.സി.ഐ ആരംഭിച്ചു. ‘ഡിഫ്രന്റ്‌ലി ഏബിള്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ- ഡി.സി.സി.ഐ എന്നാണ് പുതുതായി രൂപീകരിച്ച കൗണ്‍സിലിന്റെ പേര്.

രാജ്യത്തെ ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ വളര്‍ച്ചയിലേക്കുള്ള ആദ്യ ചുവടുവെയ്പ് എന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇതിനെ കുറിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള കായികതാരങ്ങള്‍ക്കായി ബി.സി.സി.ഐ എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്നും ജയ് ഷാ വ്യക്തമാക്കി.

‘ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഭിന്നശേഷിക്കാരായ കായികതാരങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ആദ്യ ചുവട് വെച്ചു കഴിഞ്ഞു. ഇവര്‍ക്കായി സാധ്യമായതെന്തും ബി.സി.സി.ഐ ചെയ്യും,’ ജയ് ഷാ പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ ആരാവലും അംഗീകരിക്കപ്പെടാതെ കഷ്ടപ്പെടുകയായിരുന്നുവെന്നും ബി.സി.സി.ഐയുടെ ഈ പ്രവര്‍ത്തി ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും ഡി.സി.സി.ഐയുടെ സെക്രട്ടറി രവി ചൗഹാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI launches HAP Cup for specially-challenged cricketers