വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെയാണ് നായകനായി തെരഞ്ഞെടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും 15 അംഗ സ്‌ക്വാഡില്‍ ഉണ്ട്.
ഐ.പി.എല്‍ 2023ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഇടംകയ്യന്‍ ബാറ്റര്‍ തിലക് വര്‍മ്മ ദേശീയ ടീമിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ഐ.പി.എില്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ യശസ്വി ജയ്സ്വാളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Alert🚨: #TeamIndia‘s squad for T20I series against the West Indies announced. https://t.co/AGs92S3tcz
— BCCI (@BCCI) July 5, 2023
യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. ഇതുകൂടാതെ അക്സര്‍ പട്ടേലാണ് ഓള്‍റൗണ്ട് ഓപ്ഷനില്‍ ഉള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മികച്ച പെര്‍ഫോമന്‍സുകള്‍ നടത്തുന്ന സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമിലുണ്ട്.
Indian T20 team vs West Indies:
Ishan (wk), Gill, Jaiswal, Tilak Varma, Surya Kumar Yadav (VC), Sanju Samson (wk), Hardik Pandya (C), Axar Patel, Yuzvendra Chahal, Kuldeep Yadav, Ravi Bishnoi, Arshdeep Singh, Umran Malik, Avesh Khan, Mukesh Kumar. pic.twitter.com/P7wwEtXMnV
— Johns. (@CricCrazyJohns) July 5, 2023
ഓഗസ്റ്റ് മൂന്ന് മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പര. പരമ്പരയിലെ ആദ്യ മത്സരത്തിന് തരൗബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. അതിനുശേഷം രണ്ടും മൂന്നും മത്സരങ്ങള്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
Alert🚨: #TeamIndia‘s squad for T20I series against the West Indies announced. https://t.co/AGs92S3tcz
— BCCI (@BCCI) July 5, 2023
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം
ഇഷാന്‍ കിഷന്‍ (WK), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, സൂര്യ കുമാര്‍ യാദവ് (VC), സഞ്ജു സാംസണ്‍ (wk), ഹാര്‍ദിക് പാണ്ഡ്യ (C), അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
Content Highlight: BCCI has announced the squad for the T20I series against West Indies