Advertisement
national news
ഭരണത്തില്‍ ഇരിക്കുന്നവര്‍ വാക്ക് പാലിക്കണം; രാമക്ഷേത്രം നിര്‍മ്മിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഭയ്യാജി ജോഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 09, 12:33 pm
Sunday, 9th December 2018, 6:03 pm

ന്യൂദല്‍ഹി: രാമക്ഷേത്രം പണിയും എന്ന് ഉറപ്പ് നല്‍കി ഭരണത്തിലേറിയ ബി.ജെ.പി രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാത്തതില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി. രാംലീലാ മൈതാനില്‍ നടന്ന വി.എച്ച്.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ രാമക്ഷേത്രം പണിയുമെന്നുറപ്പ് നല്‍കിയിരുന്നവരാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ നന്നായി അറിയുന്നവരാണ് ഇവര്‍. അവര്‍ ജനങ്ങളുടെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കണം.

Also Read:  സി.പി.ഐ.എമ്മിന് മതില്‍കെട്ടണമെങ്കില്‍ പാര്‍ട്ടി പണം കണ്ടെത്തണം; വനിതാ മതിലിനല്ല, വര്‍ഗീയമതിലിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയല്ല ഞങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയാണെന്നും ഭയ്യാജി ജോഷി ബി.ജെ.പിയുടെ പേര് പറയാതെ വ്യക്തമാക്കി. രാമ ക്ഷേത്രം പണിയാന്‍ ആവശ്യമാണെങ്കില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വി.എച്ച്.പി സംഘടിപ്പിച്ച റാലിയാണ് ദല്‍ഹിയില്‍ നടന്നത്. രാമക്ഷേത്രത്തിനായ് 1992 ല്‍ നടത്തിയത് പോലെയുള്ള പ്രകടനങ്ങള്‍ നടത്താനും തയ്യാറാണ് എന്ന് ഭയ്യാജി ജോഷി നേരത്തെ പറഞ്ഞിരുന്നു.