ധ്യാന്‍ അടുത്ത ടൊവിനോയോ? പിന്നെ ടൊവിനോയാന്ന് പറഞ്ഞിങ്ങ് വരട്ടെ: ബേസില്‍ ജോസഫ്
Film News
ധ്യാന്‍ അടുത്ത ടൊവിനോയോ? പിന്നെ ടൊവിനോയാന്ന് പറഞ്ഞിങ്ങ് വരട്ടെ: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd November 2022, 11:50 pm

സിനിമയിലെ നിരവധി താരങ്ങളുമായി അടുപ്പമുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനയത്തെക്കാളുപരി ധ്യാനിന്റെ അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അതിനാല്‍ തന്നെ മറ്റ് താരങ്ങളുടെ അഭിമുഖങ്ങളിലും ധ്യാന്‍ ശ്രീനിവാസനെ പറ്റി ചോദ്യങ്ങളുണ്ടാവാറുണ്ട്. മൈല്‍ സ്‌റ്റോണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസനൊപ്പമുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് ബേസിലും ദര്‍ശനയും.

ധ്യാന്‍ ശ്രീനിവാസനെ പറ്റി അവതാരക ചോദിച്ചപ്പോള്‍ അടുത്ത ടൊവിനോയാണെന്നാണ് ദര്‍ശന പറഞ്ഞത്. പിന്നെ ടൊവിനോയെന്ന് പറഞ്ഞിങ്ങ് വരട്ടെയെന്നാണ് ഇതുകേട്ടപ്പോള്‍ ബേസില്‍ പറഞ്ഞത്. ധ്യാനിനെ ഫോണ്‍ വിളിക്കാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ബേസിലിന്റെ മറുപടി.

‘ധ്യാനിനെ ഫോണ്‍ വിളിച്ചാല്‍ ധ്യാന്‍ എന്താ പറയാന്‍ പോകുന്നത്, എന്റെ പൊന്നോ. ഇന്‍ര്‍വ്യൂവിലൊക്കെ കാണുന്ന ധ്യാന്‍ എന്താണോ അതാണ് ശരിക്കുമുള്ള ധ്യാന്‍. തിരയില്‍ വര്‍ക്ക് ചെയ്യുന്ന സമയം മുതലേ അങ്ങനെയാണ്.

ആദ്യം മുതലേ ധ്യാനിനൊപ്പമിരുന്ന് വര്‍ക്ക് ചെയ്യുന്നത് രസമാണ്. ഇപ്പോഴും അതുപോലൊക്കെ തന്നെയാണ്. കഴിഞ്ഞയാഴ്ച ഞാന്‍ ഫോണ്‍ വിളിച്ചാരുന്നു. അപ്പോഴും ഇതുപോലൊ തന്നെ. പക്ഷേ പുറത്ത് പറയാനൊന്നും പറ്റില്ല. ഞങ്ങളുടെ സംഭാഷണങ്ങള്‍ അങ്ങനെയാണ്. അവന്‍ അടുപൊളിയാണ് രസമാണ്. മൊത്തത്തില്‍ ഭയങ്കര കോമഡിയാണ് അളിയന്‍,’ ബേസില്‍ പറഞ്ഞു.

അതേസമയം ബേസിലും ദര്‍ശനയുമൊന്നിച്ച ജയ ജയ ജയ ജയ ഹേ മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകള്‍ പ്രദര്‍ശനം തുടരുകയാണ്.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ജയ ജയ ജയ ജയ ഹേയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറിലാണ് ജയ ജയ ജയ ജയ ഹേയുടെ നിര്‍മാണം. അമല്‍ പോള്‍സനാണ് സഹ നിര്‍മാണം. നിര്‍മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Content Highlight: Basil and Darshan talk about their friendship with Dhyan Srinivasan