Kerala News
മലപ്പുറത്ത് ബാങ്ക് ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 12, 09:01 am
Monday, 12th June 2023, 2:31 pm

മലപ്പുറം: മലപ്പുറം ചങ്ങരക്കുളം സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരക്കുളം ആലങ്കോട് സ്വദേശി കൃഷ്ണകുമാറിനെ (47) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തെ സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചതായാണ് പൊലീസ് നിഗമനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇന്ന് രാവിലെ കൃഷ്ണകുമാറിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് കൃഷ്ണകുമാറിനെ വീടിന് സമീപം തന്നെ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഇദ്ദേഹം. ചങ്ങരക്കുളം കാര്‍ഷിക വികസന ബാങ്കില്‍ താല്‍ക്കാലിക ജീനക്കാരനാണ്. ബാങ്കിലെ കലക്ഷന്‍ ഏജന്റ് കൂടിയാണ് കൃഷ്ണകുമാര്‍.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

മുന്നറിയപ്പ്

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യത്തിന് വിദഗ്ധരുടെ സഹായം തേടുക.

Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530

CONTENT HIGHLIGHTS: bank employee hanged to death in Malappuram