ബഹ്‌റിന്‍: നടന്‍ ബിനീഷ് ബാസ്റ്റിന്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ പൊതു വേദിയില്‍ നടത്തിയ പ്രതിഷേധത്തിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. ബഹ്‌റിന്‍ സന്ദര്‍ശനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കവെ ബിനീഷ് സെബാസ്റ്റിയന്‍ ചെയ്ത കാര്യം ശരിയായില്ല എന്നു ബാലചന്ദ്രമേനോന്‍ പറഞ്ഞു.
ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി കുത്തിയിരിക്കുന്നതും പ്രസംഗിക്കുന്നതും ശരിയല്ല. ഇത് വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല. കാണികളുടെ മുമ്പില്‍ വെച്ച് ഇതു പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ആദ്യ കാലത്ത് മദ്രാസിലായിരിക്കുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. ജാതകത്തില്‍ പട്ടിണി കിടക്കാന്‍ യോഗമുണ്ടെങ്കില്‍ അതങ്ങനെ സംഭവിക്കും. പക്ഷേ അതിന്റെ പേരില്‍ സഹതാപം നേടാന്‍ നോക്കുന്നത് ശരിയല്ല. താന്‍ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുള്ളത്. ബിനീഷ് ബാസ്റ്റിന്റെ ഇപ്പോഴത്തെ നാടകീയ സംഭവത്തിന്റെയും മുന്‍പ് അദ്ദേഹം സംവിധായകനെ പുകഴ്ത്തിപ്പറയുന്നതിന്റെയും വീഡിയോ കണ്ടു. ഇതൊക്കെ കണ്ടിട്ട് വിവാദങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നമ്മള്‍ ഇരുട്ടത്ത് പൂച്ചയെ തപ്പുകയാണ്.
ഈ സംഗതികള്‍ക്ക് പ്രാധാന്യം കിട്ടിയത് മേനോന്‍ എന്ന പ്രയോഗത്തിലൂടെയാണ്. അത് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ടു മൂന്നു തവണയാണ് താന്‍ മേനോനല്ല എന്ന് എന്ന് നടന്‍ ആവര്‍ത്തിക്കുന്നത്.
അതിന്റെ പ്രാധാന്യം എന്താണ്? ശ്രദ്ധ നേടാനായിട്ടുള്ള ശ്രമമായാണ് തോന്നുന്നത്.വലിയ ആളുകളില്‍ നിന്ന് എത്രവേഗമാണ് പ്രതികരണമുണ്ടായത് ‘-ബാലചന്ദ്ര മേനോന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മേനോന്‍ എന്നു പേരിലുള്ളത് കൊണ്ട് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുകയോ ഇല്ലാതാവുകയോ ചെയതിട്ടില്ലെന്നും ബാലചന്ദ്രമേനോന്‍ കൂട്ടിച്ചേര്‍ത്തു.