Advertisement
Big Buy
ബജാജ് പള്‍സര്‍ 200 എസ്.എസ് 2015 തുടക്കത്തില്‍ വില്‍പനക്കെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 05, 09:18 am
Friday, 5th December 2014, 2:48 pm

bajaj-pulsar-200-ss_625x300_71414577525
വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബജാജ് പള്‍സര്‍ 200 സൂപ്പര്‍ സ്‌പോര്‍ട്‌സ് 2015 തുടക്കത്തില്‍ നിരത്തിലിറങ്ങും. മാര്‍ച്ച്, മെയ് മാസങ്ങളില്‍ ആയിരിക്കും പുറത്തിറങ്ങുക. പള്‍സറിന്റെ തന്നെ 200 എന്‍.എസ് നെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ചിരിക്കുന്നത്.

ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലൈററ്, സ്‌ളൈഡ് സ്ലങ് എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റ് ഡിസൈന്‍ എന്നിവയെല്ലാമാണ് ബൈക്കിന്റെ പ്രത്യേകത. പള്‍സര്‍ 200 എന്‍.എസ്സിന് കരുത്ത് പകരുന്ന 199.5 സി.സി എന്‍ജിന്‍ തന്നെയാണ് എസ്.എസ് 200 ലും ഉള്ളത്. 23 ബി.എ.ച്ച് .പി പരമാവധി കരുത്തും 18 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍. നേരത്തെ ദല്‍ഹി ഓട്ടോ എക്‌സ്‌പോ, തുര്‍ക്കി എന്നിവിടങ്ങളില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു.