പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിം മേക്കറായി മാറി.
പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിം മേക്കറായി മാറി.
പ്രിയദര്‍ശന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബൈജു. പ്രിയദര്‍ശന്‍ ചെയ്ത അത്രയും സിനിമകള്‍ ഇനി മലയാളത്തില്‍ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും വിജയിച്ച ചിത്രങ്ങളാണെന്നും ബൈജു പറയുന്നു. ഇത്രയും ഹ്യൂമര്‍ ചിത്രങ്ങള്‍ ചെയ്ത് വിജയിപ്പിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോയെന്ന് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രിയന്‍ ചേട്ടന്‍ ചെയ്തതുപോലെ അത്രയും സിനിമകള്‍ ഇനി മലയാളത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതും ഭൂരിഭാഗവും വിജയിച്ച സിനിമകളും. ഇത്രയും ഹ്യൂമര്‍ സിനിമകള്‍ ചെയ്ത് വിജയിപ്പിച്ച സംവിധായകനുണ്ടോയെന്ന് സംശയമാണ്.
ഹ്യൂമര്‍ സിനിമകള്‍ മാത്രമല്ല സീരിയസ് സിനിമകളും എടുത്തിട്ടുണ്ട്. ആര്യന്‍, അദ്വൈതം പോലെയുള്ള മികച്ച ആക്ഷന്‍ സിനിമകളും അദ്ദേഹം എടുത്തിട്ടുണ്ട്. ആര്‍ക്കും ഇനി അത്തരത്തില്‍ വ്യത്യസ്തമായ ഴോണറുകളിലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല,’ ബൈജു പറയുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ ബൈജു അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘എമ്പുരാന് പ്രൊമോഷന്റെ ആവശ്യമില്ല. ലൂസിഫര്‍ എന്ന സിനിമ കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. 2020ല്‍. ലൂസിഫര്‍ കഴിഞ്ഞ ശേഷം എനിക്ക് ഒരുപാട് സിനിമകള്‍ വന്നു.
ഒരുപാടെന്ന് പറഞ്ഞാല്‍ കുറെയധികം. പക്ഷെ കൊവിഡ് കാരണം അതെല്ലാം ഇല്ലാതെയായി. ഇപ്പോള്‍ ഞാനിരുന്ന് ആലോചിക്കുന്നത് എന്നെ കൊല്ലാന്‍ വേണ്ടി മാത്രമാണോ ഈ കൊവിഡ് വന്നതെന്നായിരുന്നു,’ബൈജു പറയുന്നു.
Content Highlight: Baiju Talks About Priyadarshan