നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കൻ സെൽഫി.
നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കൻ സെൽഫി.
ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കൾക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഒരുപാട് പേരുടെ പ്രതിനിധിയായിരുന്നു ഉമേഷ് എന്ന കഥാപാത്രം.
ചിത്രത്തിൽ നടൻ ഭഗത് മാനുവൽ അവതരിപ്പിച്ച കഥാപാത്രം നിവിൻ പോളിയെ നന്നായി പഠിക്കാനായി ഉപദേശിക്കുന്ന ഒരു കോമഡി സീൻ ഉണ്ട്. എന്നാൽ റിയൽ ലൈഫിൽ താൻ അങ്ങനെ അല്ലെന്നും ഉമേഷ് എന്ന കഥാപാത്രത്തെ പോലെ ആയിരുന്നുവെന്നും പറയുകയാണ് ഭഗത്.
താനൊരു ബാക്ക് ബെഞ്ചർ ആയിരുന്നുവെന്നും അത്തരത്തിൽ ഉപദേശിക്കുന്ന കൂട്ടുകാർ തനിക്കും ഉണ്ടെന്നും താരം പറയുന്നു. അതെല്ലാം കേൾക്കുമ്പോൾ സിനിമയിലെ നിവിൻ പോളിയെ പോലെ തന്നെയാണ് താനും പ്രതികരിക്കുകയെന്നും മിർച്ചി മലയാളത്തോട് താരം പറഞ്ഞു.
‘ഞാൻ ജീവിതത്തിൽ അങ്ങനെ അല്ലായിരുന്നു. ഞാൻ പഠിപ്പിസ്റ്റല്ല ബാക്ക് ബെഞ്ചർ ആയിരുന്നു. എനിക്ക് ഇഷ്ടമില്ലാത്ത കുറച്ചാളുകൾ ഉണ്ടായിരുന്നു. അവന്മാരെയാണ് ഞാൻ കോപ്പി ചെയ്തിട്ടുള്ളത്. അവർ എല്ലാവരും എന്റെ കൂട്ടുകാർ തന്നെയാണ് ഇപ്പോഴും.
പണ്ട് പഠിപ്പിസ്റ്റ് ആയിട്ടുള്ള എല്ലാവരും ഇപ്പോൾ കൂറകളായി നടക്കുകയല്ലേ. അതാണ് എന്റെയൊക്കെ ഒരു സമാധാനം. നിനക്കൊന്ന് പഠിച്ചൂടെ ഭഗത്തെയെന്ന് എന്റെ കൂട്ടുകാർ എന്നോട് പറഞ്ഞിട്ടുണ്ട്. തിരിച്ച് ഞാൻ ഏകദേശം ആ സീനിലെ നിവിനിനെ പോലെ തന്നെ ആയിരിക്കും റിയാക്റ്റ് ചെയ്യുക.
എന്റെ വീടിന്റെ അടുത്ത് ഒരു കട ഉണ്ടായിരുന്നു. അവന്മാരെല്ലാം ഈ കടയിലേക്ക് വന്നിട്ടാണ് ഈ ഷോയൊക്കെ കാണിക്കുക,’ ഭഗത് മാനുവൽ പറയുന്നു.
Content Highlight: Bagath Manuel Talk About A Scene In Oru Vadakkan Selfie Movie With Nivin Pauly