സ്പോര്‍ട്സ് ഡെസ്‌ക്Just now
പാട്‌ന: നക്‌സല്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബഗല്‍പൂര്‍ സര്‍വകലാശാലാ പ്രൊഫസര്‍ ബിഹാറില്‍ അറസ്റ്റിലായി. സര്‍വകലാശാലാ പ്രോക്ടറും കൂടിയായ ഡോ.ബിലക്ഷന്‍ രവിദാസിനെയാണ് ബിഹാര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
ഡോ.രവിദാസ് പ്രമുഖ ദളിത് ബുദ്ധിജീവിയാണ്. ഇദ്ദേഹം തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ശനിയാഴ്ച അറസ്റ്റിലായ നക്‌സലുകള്‍ ഇദ്ദേഹത്തിന്റെ പേരും പുറത്തുവിടുകയായിരുന്നു. പ്രദേശത്തെ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ ഡോ.രവിദാസും ഉള്‍പ്പെട്ടിരുന്നായതായി പറയുന്നു.
രവിദാസിന് നക്‌സല്‍ ബന്ധമുണ്ടെന്ന നിലയില്‍ തന്നെയാണ് പോലിസ് കേസ് പുരോഗമിക്കുന്നത്.