ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് പരമ്പര വിജയമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയ്ക്കായി കങ്കാരുക്കളുടെ തട്ടകത്തിലേക്ക് പറന്നത്. എന്നാല്‍ പരമ്പര അവസാനിച്ചപ്പോള്‍ ഒരു പതിറ്റാണ്ടോളം നീണ്ട ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ കിരീടമുയര്‍ത്തുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മോശം പ്രകടനം ഇന്ത്യയുടെ പരാജയത്തിന് കാരണമായി മാറി.
സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഒറ്റയാള്‍ പ്രകടനം മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ബാക്കിയായത്. പരമ്പരയിലുടനീളം ജസ്പ്രീത് ബുംറ ഒറ്റയ്ക്ക് ഇന്ത്യയെ തോളിലേറ്റി.
ബി.ജി.ടി പരാജയപ്പെട്ടെങ്കിലും 32 വിക്കറ്റ് വീഴ്ത്തി, പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബുംറയെ തന്നെയാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തത്.
ഈ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ബുംറയെ തേടിയെത്തി. മൂന്ന് സേന രാജ്യങ്ങളില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
2021ല്‍ ഇംഗ്ലണ്ടിലും 2024ല്‍ സൗത്ത് ആഫ്രിക്കയിലുമെത്തി പരമ്പരയുടെ താരമായ ബുംറ ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണിലും തന്റെ ഇതിഹാസം രചിച്ചിരിക്കുകയാണ്. സേന രാജ്യങ്ങളില്‍ ന്യൂസിലാന്‍ഡില്‍ മാത്രമാണ് ബുംറ തന്റെ കാലൊച്ച കേള്‍പ്പിക്കാന്‍ ബാക്കിയുള്ളത്.
സേന ടെസ്റ്റുകളില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇത് മൂന്നാം തവണയാണ് സേന രാജ്യങ്ങള്‍ക്കെതിരെ ബുംറ പ്ലെയര്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബുംറ.
ഇതോടൊപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ക്ക് സാധിച്ചു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ താരങ്ങള്‍