സ്ഫടികം സിനിമ വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ ഏഴി മല പൂഞ്ചോലയെന്ന പാട്ട് മോഹന്‍ലാല്‍ വീണ്ടും ഇപ്പോള്‍ പാടിയതാണെന്ന് സംവിധായകന്‍ ഭരതന്‍.
പണ്ട് പാടിയതില്‍ നിന്നും കുറച്ച് കൂടെ ശുദ്ധിയോടെയാണ് ഇന്ന് പാടിയിരിക്കുന്നതെന്നും ഭദ്രന്‍ പറഞ്ഞു. അതിന് ശേഷം കുറേ സിനിമകളിലും സ്‌റ്റേജ് ഷോകളിലും പാടി നന്നായി പാടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”റിറീലിസ് ചെയ്തപ്പോള്‍ ലാല്‍ പാടുന്ന ഏഴിമല പൂഞ്ചോലയെന്ന പാട്ട് കേട്ടില്ലെ. അന്ന് എങ്ങനെ പാടിയോ അതില്‍ നിന്നും കുറച്ച് കൂടെ ശുദ്ധിയോടെയാണ് ഇന്ന് പാടിയത്. ഇപ്പോള്‍ ആ പാട്ട് കുറച്ച് കൂടെ കാര്യ വിവരത്തില്‍ പാടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
സ്ഫടികം സിനിമക്ക് ശേഷം ലാല്‍ പിന്നീട് ഒത്തിരി സിനിമകളില്‍ പാടിയിട്ടുണ്ട്. സ്റ്റേജ് പരിപാടികളില്‍ ഒക്കെ പാടി പാടി നല്ല മിടുക്കനായിട്ടുണ്ട് ഇപ്പോള്‍. ഞാന്‍ ഇനി അദ്ദേഹത്തെ വെച്ച് ചെയ്യാനുദ്ധേശിക്കുന്ന സിനിമ ആക്ഷനും ലൈഫും വെച്ചിട്ടുള്ളതായിരിക്കും.
ഒരു സോകോള്‍ഡ് കമേഴ്ഷ്യല്‍ സിനിമയായിരിക്കുമെന്നല്ല. അതിനപ്പുറം നില്‍ക്കേണ്ട സിനിമയാണ് ഇനി ഞാന്‍ ലാലിനെ വെച്ച് ചെയ്യുക. സ്ഫടികം കണ്ടിട്ട് ഒരാള്‍ എന്നോട് ചോദിച്ചത് ഒളിമ്പ്യന്‍ പോലെ വന്നില്ലല്ലോയെന്നാണ്. അതുപോലെ വരില്ല. ആ സിനിമ ചെയ്യാന്‍ ഞാന്‍ ഏല്‍പ്പിക്കപ്പെട്ടവനാണ്,” ഭദ്രന്‍ പറഞ്ഞു.
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 4 കെ ഡോള്‍ബി അറ്റ്‌മോസില്‍ ഇറങ്ങിയ ചിത്രം തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്.