പ്രീഡിഗ്രിക്കാലത്ത് എഴുത്തുകാരനാകാന്‍ പഠനം നിര്‍ത്തിയ ഒരാള്‍
FB Notification
പ്രീഡിഗ്രിക്കാലത്ത് എഴുത്തുകാരനാകാന്‍ പഠനം നിര്‍ത്തിയ ഒരാള്‍
ബച്ചു മാഹി
Wednesday, 12th December 2018, 1:02 pm

 

ഇത്തവണ കേരളത്തിലേക്ക് രണ്ട് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ വന്നെത്തിയിരുന്നു. കവിതാ വിഭാഗത്തില്‍: നമുക്കൊക്കെ സുപരിചിതനായ എസ്. രമേശന്‍ നായര്‍. ശ്രീനാരായണ ഗുരുവിനെ ഇതിവൃത്തമാക്കിയ അദ്ദേഹത്തിന്റെ “ഗുരുപൗര്‍ണ്ണമി” എന്ന കൃതിക്ക്.

നോവല്‍ / ഇംഗ്ലീഷ് വിഭാഗത്തില്‍ അവാര്‍ഡ് നേടിയത് അനീസ് സലിം. അദ്ദേഹത്തിന്റെ “The Blind Lady”s Descendants” എന്ന നോവലിനാണ് അവാര്‍ഡ്. ഈ കൃതി 2015-ലെ Crossword Book Award ഉം നേടിയിട്ടുണ്ട്.

പാഠ്യവിഷയങ്ങളോട് വലിയ താല്പര്യമില്ലായിരുന്ന അനീസ് എന്ന ബാലന്‍, തന്റെ പതിനാറാം വയസ്സില്‍ പ്രീഡിഗ്രിക്കാലത്ത് ഔപചാരിക വിദ്യാഭ്യാസത്തിന് വിരാമമിട്ട് വീട്ടുകാരെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തിയ തീരുമാനം പ്രഖ്യാപിച്ചു, “ഇനി സ്‌ക്കൂളിലേക്ക് ഇല്ല. കുറെ വായിക്കണം; ലോകമറിയുന്ന വലിയ പുസ്തകങ്ങള്‍ എഴുതണം”. സ്വപ്നസാക്ഷാല്‍ക്കാരത്തിനായി ദൂരെയെങ്ങും പോകേണ്ടിയിരുന്നില്ല അനീസിന്. വീട്ടില്‍ പിതാവ് ഒരുക്കിയിരുന്ന അത്യാവശ്യം ബൃഹത്തായ ലൈബ്രറിയില്‍ മുഖംപൂഴ്ത്തിയാല്‍ മതിയായിരുന്നു.

Also Read:“ഞാന്‍ രാജ്യം വിടില്ല, എല്ലാ നടപടികളും നിയമപരവും ശരിയായ രീതിയിലും ആയിരിക്കണം”: റോബര്‍ട്ട് വദ്ര

അങ്ങനെ താമസിയാതെ സാഹിത്യരചനയിലേക്ക് പിച്ചവെച്ചു. പ്രസിദ്ധീകരിക്കാന്‍ ആരെ സമീപിക്കണം എന്ന് തിട്ടമില്ലാത്ത ആ വര്‍ക്കലക്കാരന്‍ തട്ടകം കൊച്ചിയിലേക്ക് മാറ്റി. പല വാതില്‍ മുട്ടി മുട്ടി, ഒടുക്കം ആദ്യകൃതി “The Vicks Mango Tree” പ്രസിദ്ധീകരിക്കുന്നത് ഹാര്‍പര്‍ കോളിന്‍സ് എന്ന അന്താരാഷ്ട്ര പ്രസാധകര്‍.

ഇന്ന് ഇന്‍ഡ്യന്‍ പൗരന്മാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ മുന്‍നിര നാമമാണ് അനീസ് സലിം. 2017-ല്‍ ബാഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് നേടുകയും മറ്റുപല അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുകയും ചെയ്ത The Small-Town Sea, 2013ലെ ഹിന്ദു ലിറ്റററി പ്രൈസ് നേടിയ Vanity Bagh,
കൂടാതെ Tales From A Vending Machine ഇവയും അനീസിന്റെ കൃതികളാണ്.

ആളെക്കാള്‍ കൃതിക്കാണ് പ്രാധാന്യം എന്ന് ലോ പ്രൊഫൈല്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അനീസ് (Salim Anees Salim) “തന്നത്താന്‍ പ്രൊമോഷ”ന്റെ ഈ സോഷ്യല്‍ മീഡിയക്കാലത്തും സെല്‍ഫ് സെല്ലിങ്ങില്‍ വിമുഖനായി നമുക്കിടയില്‍തന്നെ ഉണ്ട്.