Kerala News
ബാബ്‌രി മസ്ജിദ് ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും കയ്യുംകെട്ടി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 06, 08:43 am
Monday, 6th December 2021, 2:13 pm

തിരുവനന്തപുരം: ഡിസംബര്‍ 6 മതേതര ഇന്ത്യയുടെ മുഖത്തേല്‍പ്പിച്ച കറുത്ത പാട് മനുഷ്യനുള്ളിടത്തോളം നിലനില്‍ക്കുമെന്ന് കെ.ടി. ജലീല്‍.

ബാബ്‌രി മസ്ജിദിന്റെ താഴികക്കുടം ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിര്‍വികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.

”ഭ്രാന്തമായ ആവേശത്തോടെ അയോധ്യയിലെ പള്ളി തകര്‍ക്കാന്‍ ഓടിക്കൂടിയ വര്‍ഗ്ഗീയവാദികളെ തടഞ്ഞു നിര്‍ത്തി ‘നിങ്ങള്‍ ആ മന്ദിരം തകര്‍ക്കരുതെന്ന്’ ചങ്കുപൊട്ടുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞ മഹന്ത്‌ലാല്‍ ദാസ് എന്ന സന്യാസിവര്യന്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളില്‍ അലയടിക്കും,” അദ്ദേഹം പറഞ്ഞു.

ആര്‍ എസ്.എസിന്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരായ ഡോ: ആര്‍.എസ്. ഷര്‍മ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇര്‍ഫാന്‍ ഹബീബും രാജ്യത്തിന്റെ മതേതര മനസ്സില്‍ അനശ്വരമായി ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഡിസംബര്‍ 6 മതേതര ഇന്ത്യയുടെ മുഖത്തേല്‍പ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനില്‍ക്കും. ബാബരി മസ്ജിദിന്റെ താഴികക്കുടം ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിര്‍വികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
ഭ്രാന്തമായ ആവേശത്തോടെ അയോദ്ധ്യയിലെ പള്ളി തകര്‍ക്കാന്‍ ഓടിക്കൂടിയ വര്‍ഗ്ഗീയവാദികളെ തടഞ്ഞു നിര്‍ത്തി ‘നിങ്ങള്‍ ആ മന്ദിരം തകര്‍ക്കരുതെന്ന്’ ചങ്കുപൊട്ടുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞ മഹന്ത്‌ലാല്‍ ദാസ് എന്ന സന്യാസിവര്യന്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളില്‍ അലയടിക്കും.
ആര്‍ എസ്.എസിന്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരായ ഡോ: ആര്‍.എസ്. ഷര്‍മ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇര്‍ഫാന്‍ ഹബീബും രാജ്യത്തിന്റെ മതേതര മനസ്സില്‍ അനശ്വരമായി ജീവിക്കും

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Babri masjid,  KT Jaleel Slam RSS, Babri masjid