ICC T-20 WORLD CUP
ഐ.സി.സിയുടെ ടി-20 ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ബാബര്‍ അസം ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Nov 15, 03:22 pm
Monday, 15th November 2021, 8:52 pm

ദുബായ്: ഐ.സി.സിയുടെ ടി-20 ലോകകപ്പ് ടീമില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടമില്ല. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഐ.സി.സി ടീമിന്റെ നായകന്‍.

ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിലെ താരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കമന്റേറ്റര്‍മാര്‍, മുന്‍താരങ്ങള്‍, സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ എന്നിവരടങ്ങിയ പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്.

ആസ്‌ട്രേലിയയില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ഇടം നേടിയത്.

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് വിക്കറ്റ് കീപ്പര്‍. ന്യൂസിലാന്റിന്റെ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ഏദന്‍ മാര്‍ക്രം എന്നിവരും പട്ടികയിലുണ്ട്.

ടീം:

ഡേവിഡ് വാര്‍ണര്‍ (289 റണ്‍സ്), ജോസ് ബട്‌ലര്‍ (269 റണ്‍സ്), ബാബര്‍ അസം (303 റണ്‍സ്), ചരിത് അസലങ്ക (231 റണ്‍സ്), ഏദന്‍ മാര്‍ക്രം (162 റണ്‍സ്), മോയീന്‍ അലി (92 റണ്‍സ്, 7 വിക്കറ്റ്), വനിന്ദു ഹസരങ്ക (16 വിക്കറ്റ്), ആദം സാംപ (13 വിക്കറ്റ്), ജോഷ് ഹേസല്‍വുഡ് (11 വിക്കറ്റ്), ട്രെന്റ് ബോള്‍ട്ട് (13 വിക്കറ്റ്), ആന്ററിച്ച് നോര്‍ത്യെ (9 വിക്കറ്റ്), ഷഹീന്‍ അഫ്രീദി (7 വിക്കറ്റ്).

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: mBabar Azam named skipper as Indian players miss cut in ICC Most Valuable Team of T20 WC