national news
കൊവിഡ് കാലത്ത് അസിം പ്രേംജി ദിവസേന സംഭാവന ചെയ്തത് 27 കോടി രൂപ; അതിസമ്പന്നരായ അംബാനിയും അദാനിയും പിന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 09:37 am
Friday, 29th October 2021, 3:07 pm

ന്യൂദല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് എം.ഡിയുമായ അസിം പ്രേംജി സംഭാവന നല്‍കിയത് 9713 കോടി രൂപ.

രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവസ്ഥയിലാണ് അദ്ദേഹം ഒരു ദിവസം ശരാശരി 27 കോടി രൂപയെന്ന നിലയ്ക്ക് സംഭാവന നല്‍കിയത്.

കഴിഞ്ഞ വര്‍ഷവും അസിം പ്രേംജി തന്നെയായിരുന്നു പട്ടികയില്‍ ഒന്നാമത്. എച്ച്.സി.എല്ലിന്റെ ശിവ് നാടാരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1263 കോടി രൂപയാണ് ശിവ് നാടാര്‍ സംഭാവന നല്‍കിയത്.

577 കോടി രൂപ നല്‍കിയ രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

377 കോടി രൂപ സംഭാവന നല്‍കിയ കുമാര്‍ മംഗലം ബിര്‍ളയാണ് നാലാം സ്ഥാനത്ത്.

രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനി 130 കോടി രൂപയാണ് സംഭാവന നല്‍കിയത്. എട്ടാം സ്ഥാനത്താണ് അദാനി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: ‘Azim Premji retains top giver rank in FY21