Advertisement
Indian Cinema
എനിക്ക് നടനാകണമായിരുന്നു, അതിനാല്‍ ഞാന്‍ ഷാരൂഖ് ഖാന്റെ പാത പിന്തുടര്‍ന്നു: ആയുഷ്മാന്‍ ഖുറാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 04, 06:31 am
Saturday, 4th December 2021, 12:01 pm

വ്യത്യസ്ത സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ആയുഷ്മാന്‍ ഖുറാന. ഷാരൂഖ് ഖാന്‍ കാരണമാണ് താന്‍ മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചതെന്ന് പറയുകയാണ് ആയുഷ്മാന്‍.

‘ഷാരൂഖ് ഖാന്റെ ഒരു വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം മാസ് കമ്മ്യൂണിക്കേഷന്‍ ആണ് പഠിച്ചത്. അതുകൊണ്ടാണ് ഞാനും മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചത്. എഴുത്തില്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നു. ശേഷം ഞാന്‍ റേഡിയോയിലും ടെലിവിഷനിലും പോയി. എങ്കിലും ഒരു നടന്‍ ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം. മാസ് കമ്മ്യൂണിക്കേഷന്‍ പഠിച്ചതിന് ശേഷമാണ് ഷാരൂഖ് ഖാന്‍ നടനായത്. അതുകൊണ്ട് ഞാനും അതേ പാത പിന്തുടര്‍ന്നു,’ ആയുഷ്മാന്‍ പറയുന്നു.

അതേസമയം അഭിനയത്തിലുള്ള തന്റെ താല്‍പര്യത്തെ പറ്റി മറ്റുള്ളവരോട് പറയാന്‍ മടിയായിരുന്നു എന്നും ആയുഷ്മാന്‍ പറയുന്നു.
‘ഞാന്‍ നന്നായി പഠിക്കുമായിരുന്നു. എന്നാല്‍ ഒരു നടനാകണമെന്ന ആഗ്രഹം ആരോടും പറഞ്ഞില്ല. കാരണം അവര്‍ എന്നെ കളിയാക്കുമോയെന്ന് പേടിയായിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബമാണ് എന്റേത്. അതിനാല്‍ എന്റെ താല്‍പര്യങ്ങളെ കുറിച്ച് ആരോടും മനസ് തുറക്കാന്‍ സാധിച്ചില്ല. എന്റെ സുഹൃത്തുക്കളോട് പോലും അതിനെ പറ്റി സംസാരിച്ചിട്ടില്ല,’ ആയുഷ്മാന്‍ പറഞ്ഞു.

ചണ്ഡീഗഡ് കരെ ആഷിഖി എന്ന ചിത്രത്തിലാണ് ആയുഷ്മാന്‍ ഖുറാന അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ജിം പരിശീലകന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: ayushmann-khurrana-says-he-studied-mass-communication-because-of-shah-rukh-khan