2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. 2027ല്‍ എം.എസ്. ധോണി കിരീടമുയര്‍ത്തിയതിന് ശേഷം 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രോട്ടിയാസ് തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ലോകകപ്പ് തിരികെ പിടിച്ചത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് യൂണിറ്റാണ്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ നടത്തിയത്. ബാറ്റിങ് തകര്‍ച്ചയില്‍ 31 പന്തില്‍ 4 സിക്‌സര്‍ അടക്കം 47 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ ബൈളിങ്ങില്‍ നാല് ഓവറില്‍ 49 റണ്‍സാണ് താരം വഴങ്ങിയത്. മത്സരത്തില്‍ താരത്തിന്റെ സ്‌പെല്‍ കഴിഞ്ഞപ്പോള്‍ രോഹിത് തന്റെ അടുത്ത് വന്ന് സംസാരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ അക്‌സര്‍. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ച്ത്.
‘രോഹിത് ശര്‍മ ഒരു മികച്ച ക്യാപ്റ്റനാണ്, ലോകകപ്പിലുടനീളം അദ്ദേഹം നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്. കളിക്കാരെ മെച്ചപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഫൈനലിലെ എന്റെ സ്‌പെല്ലിന് ശേഷം അദ്ദേഹം എന്റെ തോളില്‍ തട്ടി ‘നന്നായിരുന്നു’ വിഷമിക്കേണ്ട എന്നു പറഞ്ഞു. ക്യാപ്റ്റനുമായുള്ള ഇത്തരം സംഭാഷണങ്ങള്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നു,’ അക്‌സര്‍ പട്ടേല്‍ ക്രിക് ബസില്‍ പറഞ്ഞു.
ടി-20 ലോകകപ്പും സിംബാബ്‌വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്