വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണം. ഒരേ ദിവസം ആറിടങ്ങളിലായാണ് ഭീകരാക്രമണമുണ്ടായത്.
ആയുധങ്ങളുമായി എത്തിയ സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു അക്രമിയുള്‍പ്പെടെ രണ്ട് പേര്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗ് പരിസരത്ത് ഓസ്ട്രിയന്‍ പ്രാദേശിക സമയം എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. അതേസമയം അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും വിയന്ന പൊലീസ് ട്വീറ്റ് ചെയ്തു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് തലസ്ഥാനത്ത് ആക്രമണം ഉണ്ടായിരിക്കുന്നത്.
ലോക് ഡൗണിന് മുമ്പുള്ള ദിനമായതിനാല്‍ തെരുവുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക