Advertisement
Sports News
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ക്ക് അട്ടിമറി തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jan 20, 12:20 pm
Sunday, 20th January 2019, 5:50 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. നിലവിലെ ചാംപ്യനായ ഫെഡറര്‍ നാലാം റൗണ്ടിലാണ് പുറത്തായത്. പതിനാലാം സീഡ് സ്റ്റെഫനോസ് സിറ്റ്‌സിപാസാണ് ഫെഡററെ പുറത്താക്കിയത്. സ്‌കോര്‍ 6-7, 7-6, 7-5, 7-6

കടുത്ത പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും സിറ്റ്‌സിപാസിന്റെ യുവത്വത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഫെഡറര്‍ക്കായില്ല.

ഗ്രീക്ക് താരമായ സിറ്റ്‌സിപാസ് മികച്ച പ്രകടനമാണ് ഫെഡറര്‍ക്കെതിരെ പുറത്തെടുത്തത്. താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തെ തോല്‍പിച്ചതിന്റെ സന്തോഷത്തിലാണ് സിറ്റ്‌സിപാസ്.

2016 ല്‍ ജ്യോക്കോവിച്ചിനോട് തോറ്റതിന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ മെല്‍ബണ്‍ പാര്‍ക്കില്‍ തോല്‍ക്കുന്നത്. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ശക്തമായ പ്രതിരോധമാണ് സിറ്റ്‌സിപ്പാസ് പുറത്തെടുത്തത്.