ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ന്യൂസിലാന്‍ഡിനെ 72 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.
A strangling bowling performance from the Aussies! #NZvAUS pic.twitter.com/tWpJnzUqjf
— cricket.com.au (@cricketcomau) February 23, 2024
ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 19.5 ഓവറില്‍ 174 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസീസ് ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ് 22 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളുമാണ് ഹെഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 204.55 സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്.
Travis Head’s rollicking knock comes to an end as he chops on for 45 off 22, having hit five sixes #NZvAUS pic.twitter.com/ADWUZX383w
— cricket.com.au (@cricketcomau) February 23, 2024
ഹെഡിന് പുറമെ പാറ്റ് കമ്മിന്‍സ് 22 പന്തില്‍ 28 റണ്‍സും നായകന്‍ മിച്ചല്‍ മാര്‍ഷ് 21 പന്തില്‍ 26 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ന്യൂസിലാന്‍ഡ് ബൗളിങ് നിരയില്‍ ലോക്കി ഫെര്‍ഗൂസന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കിയാണ് ഫെര്‍ഗൂസന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. 3.13 ആണ് താരത്തിന്റെ ഇക്കോണമി.
ഫെര്‍ഗൂസന് പുറമെ നായകന്‍ മിച്ചല്‍ സാന്റ്‌നര്‍, ബെന്‍ സിയെഴ്‌സ്, ആദം മില്‍നെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 17 ഓവറില്‍ 102 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസീസ് ബൗളിങ് നിരയില്‍ ആദം സാംപ നാല് വിക്കറ്റുകളും നഥാന്‍ എലിയാസ് രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
A strangling bowling performance on an Eden Park postage stamp has seen Australia retain the Chappell-Hadlee Trophy #NZvAUS https://t.co/L5pMW2euxt
— cricket.com.au (@cricketcomau) February 23, 2024
കിവീസ് ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് 35 പന്തില്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഫിലിപ്‌സിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. ഫെബ്രുവരി 25നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഈഡന്‍ പാര്‍ക്കാണ് വേദി.
Content Highlight: Australia beat New Zealand in T20