ഖാലിദ് റഹ്മാന്റെ ലവിന് മികച്ച പ്രതികരണം; ഗള്‍ഫില്‍ റിലീസ് ചെയ്തു
ദുബായ്: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയത ലവിന് മികച്ച പ്രതികരണം. കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി തിയേറ്ററില്‍ റിലീസ് ചെയ്ത ആദ്യ പടമാണ് ലവ്.
ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്റുകളില്‍ ഒക്ടോബര്‍ 15 നായിരുന്നു സിനിമ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പടം കണ്ട നിരവധി പേരാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുന്നത്.
ലവ് കണ്ടു കൊവിഡ് ഇല്ലായിരുന്നേല്‍ ഹിറ്റ് അടിക്കും എന്നുറപ്പുള്ള ഒരു ഫാമിലി ത്രില്ലര്‍ എന്നാണ് ആസിം ജമാല്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിച്ചത്.
ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോഗുലന്‍, ജോണി ആന്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള സിനിമയാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. ആഗസ്റ്റ് 28 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരുന്നു.
ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ വിജയം നേടിയ അഞ്ചാം പാതിരയ്ക്ക് ശേഷമാണ് ആഷിഖ് ഉസ്മാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.