Science and Tech
അസ്യൂസ് സെന്‍ഫോണ്‍ 5 ഇസെഡ് ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രം; വിശേഷങ്ങളറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 27, 09:24 am
Wednesday, 27th June 2018, 2:54 pm

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസിന്റെ ഏറ്റവും പുതിയ ഫോണ്‍ അസ്യൂസ് സെന്‍ഫോണ്‍ 5 ഇസെഡ് ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ ലഭ്യമാവും. ഇന്ത്യയില്‍ ഫ്‌ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക.

ജൂലൈ 4ന് ഫോണ്‍ പുറത്തിറങ്ങും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഫോണിന്റെ സവിശേഷതകള്‍ സൂചിപ്പിക്കുന്ന ടീസര്‍ കമ്പനി പുറത്ത് വിട്ടിരുന്നു. എന്നാല്‍ വില സംബന്ധിച്ച വിവരങ്ങള്‍ അസ്യൂസ് ഇനിയും ലഭ്യമാക്കിയിട്ടില്ല.


ALSO READ: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടെ വാശി; നേതൃത്വം കാണിച്ചത് മണ്ടത്തരമെന്ന് സംവിധായകന്‍ വിനയന്‍


സ്‌നാപ്ഡ്രാഗണ്‍ 845 എന്ന മികച്ച ശേഷിയുള്ള പ്രോസസറാണ് സെന്‍ഫോണ്‍ ഇസെഡ് 5ന് കരുത്ത് പകരുക. ആന്‍ഡ്രോയിഡ് ഓറിയോ ആണ് ഫോണിലെ ഓപറേറ്റിങ്ങ് സിസ്റ്റം. സെന്‍ഫോണിന്റെ തന്റെ യൂസര്‍ ഇന്റര്‍ഫേസായ സെന്‍ യു.ഐയില്‍ അടിസ്ഥിതമായ ഓറിയോ ആയിരിക്കും ഫോണില്‍ ഉണ്ടാവുക.



6.2 ഇഞ്ച് ആണ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം. എല്‍.സി.ഡി സ്‌ക്രീനാണ് ഫോണിലുള്ളത്. 6ജിബിയാണ് ഫോണിന്റെ റാം.


READ ALSO: ലോകകപ്പില്‍ ഒരു മെസ്സി-റൊണാള്‍ഡോ പോരിന് കളമൊരുങ്ങുന്നു


ഇരട്ടക്യാമറകളാണ് ഫോണില്‍ ഉണ്ടാവുക. 12 മെഗാപിക്‌സലിന്റെ ഒരു ലെന്‍സും 8 മെഗാ പിക്‌സലിന്റെ മറ്റൊരു ലെന്‍സുമാണ് ക്യാമറയ്ക്ക് കരുത്ത് പകരുക. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ക്യാമറയ്ക്ക് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെല്‍ഫികള്‍ പകര്‍ത്താനായി 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയാണ് ഫോണില്‍ ഘടിപ്പിച്ചിട്ടുള്ളത്.

ഇതിന് പുറമേ വൈഫി, എന്‍.എഫ്.സി, ബ്ലൂടൂത്ത് 5, ജി.പി.എസ് തുടങ്ങിയ സംവിധാനങ്ങളും അസ്യൂസ് ഫോണില്‍ ഉള്‍ക്കൊള്ളിക്കുന്നു.


ALSO READ: “അമ്മ”യെ ഭയന്ന് സിനിമാ താരങ്ങള്‍


മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ അസ്യൂസ് അവതരിപ്പിച്ച ഫോണിന്റെ 64ജിബി മോഡലിന് തായ്‌വാനില്‍ 33,700 ഇന്ത്യന്‍ രൂപയാണ് വില. 128 ജിബി മോഡലിന് 38,200 രൂപയും വിലയുണ്ട്.