Entertainment news
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 17 മത് ചിത്രം പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 20, 02:05 pm
Wednesday, 20th September 2023, 7:35 pm

നടന്‍ ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്ന ചിത്രം പ്രഖ്യാപിച്ചു. മലയാള സിനിമാ നിര്‍മ്മാണ രംഗത്ത് ഈ ചെറിയ കാലയളവില്‍ തന്നെ മികച്ച സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന 17 മത്തെ ചിത്രമാണ് പ്രഖ്യാപിച്ചത്.

തല്ലുമാലയിലും വിജയ് സൂപ്പറും പൗര്‍ണ്ണമിയിലും പ്രധാന വേഷത്തില്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് എത്തിയിട്ടുണ്ട്.
തല്ലുമാലയില്‍ എഡിറ്റര്‍ ആയിരുന്ന നിഷാദ് യൂസഫ് ആണ് ചിത്രത്തിന്റെ കഥയും തിരകഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്.

ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ യാതൊന്നും തന്നെ ഇപ്പോള്‍ പുറത്തു വന്നിട്ടില്ല.

Content Highlight: Ashiq usman production new movie announced