സ്‌കൂള്‍ കലോത്സവങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണം: ഹൈക്കോടതി
Kerala News
സ്‌കൂള്‍ കലോത്സവങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2025, 10:53 pm

കൊച്ചി: സ്‌കൂള്‍ കലോത്സവങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ഹൈക്കേടതി നിര്‍ദേശം. കലോത്സവ മൂല്യനിര്‍ണയങ്ങള്‍ പ്രശ്‌ന രഹിതമായി പരിഹരിക്കാനാണ് പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കാനാണ്‌ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്.

കലോത്സവങ്ങളിലെ പരാതികള്‍ അപ്പീലുകള്‍ വഴി തീര്‍പ്പാക്കാനാവാതെ പലപ്പോഴും ഹൈക്കോടതിയിലേക്ക് എത്തിച്ചേരാറുണ്ട്. ഇത് കോടതിക്ക് സമയ നഷ്ടമുണ്ടാക്കുകയും ചെയ്യും.

ഇത് പരിഹരിക്കാനാണ് പുതിയ നിര്‍ദേശം. ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐ.എ.എസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന മൂന്നംഗ ട്രിബ്യൂണല്‍ സ്ഥാപിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഈ നിര്‍ദേശം പരിശോധിച്ച ശേഷം സര്‍ക്കാരിനോട് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Special tribunal to be set up to consider complaints in school festivals says High Court