ബെംഗളൂരു: കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്തു. ബെംഗളൂരു പെരിയബെല്ലെ കുമ്പളഗോഡുവിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് താരത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗജന്യ എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ പറയുന്നത്.
അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. രണ്ടുപേരെയും വളരെയധികം സ്നേഹിക്കുന്നു.എന്റെ മാനസികാവസ്ഥ ഇപ്പോള്‍ ശരിയല്ല. രോഗം എന്നെ വേട്ടയാടുന്നുവെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.