World Cup
ലോകകപ്പിനോട് അനുബന്ധിച്ച് ഡൂള്‍ന്യൂസ് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ ഇതാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 11, 12:13 pm
Wednesday, 11th January 2023, 5:43 pm

2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച്‌ ഡൂള്‍ന്യൂസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയകളെ തെരഞ്ഞെടുത്തു. മൈ ജി, ജി.ടെക് എന്നിവരുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച ഫാന്‍സ് സെലിബ്രേഷന്‍ കോണ്ടസ്റ്റ്, സ്‌കില്‍സ് കോണ്ടസ്റ്റ്, പ്രഡിക്ഷന്‍ കോമ്പറ്റീഷന്‍ മത്സരളുടെ വിജയികളെയാണ് തെരഞ്ഞെടുത്തത്.

നസീര്‍ അസ്‌ലം (കോഴിക്കോട്) ഹമ്മദ് അജ്മല്‍ യാസിന്‍ (പെരിന്തല്‍മണ്ണ) ഫസല്‍ മുഹമ്മദ് എന്നിവരാണ് പ്രഡിക്ഷന്‍ കോണ്ടസ്റ്റില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയികള്‍കക് ജി.ടെക് സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് പ്രൈസാണ് ലഭിക്കുന്നത്.

മലപ്പുറം പുതിയിരുത്തി സ്വദേശി മുഹമ്മദ് ആഷിഖിനെയാണ് സ്‌കില്‍സ് കോണ്ടസ്റ്റില്‍ വിജയിയായി തെരഞ്ഞെടുത്തത്. ജി.ടെക് സ്‌പോണ്‍സര്‍ ചെയ്യുന്ന സ്മാര്‍ട്ട് ഫോണാണ് സമ്മാനമായി ലഭിക്കുന്നത്.

ഫാന്‍സ് സെലിബ്രേഷന്‍ വീഡിയോ കോണ്ടസ്റ്റില്‍ മലപ്പുറം സ്വദേശി പി.വി. ഹിജാസിനെയാണ് വിജയിയായി തെരഞ്ഞെടുത്തത്. നിരവധി വീഡിയോകളില്‍ നിന്നും കൂടുതല്‍ വ്യൂസ്, കമന്റ്, ലൈക്ക് മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹിജാസിനെ വിജയിയായി തെരഞ്ഞടുത്തത്. മൈ ജി സ്‌പോണ്‍സര്‍ ചെയ്യുന്ന ടി.വിയാണ് സമ്മാനമായി നല്‍കുന്നത്.

വിജയികള്‍ക്ക് അഭിന്ദനങ്ങള്‍.

 

 

Content highlight: As a part of of the 2022 Qatar World Cup, Doolnews has selected the winners of various competitions.