ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്രകടിപ്പിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളില്‍ ശ്രദ്ധിക്കുന്നതിന് പകരം സര്‍ക്കാര്‍ ആദ്യം സ്വന്തം രാജ്യം നന്നാക്കാണമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി ടിവിയോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
” എന്‍.ആര്‍.സിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കില്ലെന്ന് അമിത് ഷാ പറയുന്നു. അപ്പോള്‍ അദ്ദേഹം ഇതിനെക്കുറിച്ച് എപ്പോള്‍ സംസാരിക്കും?”, കെജ്രിവാള്‍ ചോദിച്ചു.
‘ഈ നിയമം – ഇവിടെ വീടുകളില്ല, ഞങ്ങളുടെ കുട്ടികള്‍ക്ക് ജോലികളില്ല, അവര്‍ രണ്ട് കോടി പാകിസ്താന്‍ ഹിന്ദുക്കളെ നേടാന്‍ പദ്ധതിയിടുന്നു. ആദ്യം നിങ്ങളുടെ സ്വന്തം രാജ്യം ശരിയാക്കുക. അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവരേയും ലഭിക്കും.” പൗരത്വ നിയമത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
” ഇത് എന്താണ്? പാക് ഹിന്ദുക്കളോട് ഇത്രയധികം സ്‌നേഹം, ഇന്ത്യന്‍ ഹിന്ദുക്കളുടെ കാര്യമോ? എനിക്ക് ഇത് മനസ്സിലാകുന്നില്ല. സമ്പദ്വ്യവസ്ഥ ഇടിഞ്ഞു, ജോലികളൊന്നുമില്ല. ഈ നിയമത്തിന്റെ ആവശ്യകത എന്തായിരുന്നു, ”കെജ്രിവാള്‍ പറഞ്ഞു.