'തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ പത്ത് കോടി വാങ്ങുന്നു';ആരോപണവുമായി കോണ്‍ഗ്രസില്‍ ചേര്‍ന്ന ആംആദ്മി എം.എല്‍.എ
national news
'തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ പത്ത് കോടി വാങ്ങുന്നു';ആരോപണവുമായി കോണ്‍ഗ്രസില്‍ ചേര്‍ന്ന ആംആദ്മി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th January 2020, 8:52 am

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ പത്ത് കോടി ആവശ്യപ്പെട്ടുവെന്ന് ധ്വാരകയില്‍ നിന്നുള്ള ആംആദ്മി എം.എല്‍.എ ആദര്‍ശ് ശാസ്ത്രി. ശനിയാഴ്ചയാണ് ആംആദ്മി വിട്ട് ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 10 മുതല്‍ 20 കോടി വരെ രൂപയ്ക്കാണ് സീറ്റ് വില്‍ക്കുന്നതെന്നും ആദര്‍ശ് ശാസ്ത്രി ആരോപിച്ചു. ധ്വാരകയില്‍ നിന്നും രണ്ടാമതും മത്സരിക്കാന്‍ ആംആദ്മി ടിക്കറ്റ് നിഷേധിച്ചതോടെയാണ് ആദര്‍ശ് ശാസ്ത്രി പാര്‍ട്ടി വിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇദ്ദേഹം ശനിയാഴ്ച കോണ്‍ഗ്രസിന്റെ ദല്‍ഹി യൂണിറ്റ് ഓഫീസില്‍ എത്തുകയായിരുന്നു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് എം.എല്‍.എ പാര്‍ട്ടി വിട്ടത്. ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2015 ലെ തെരഞ്ഞെടുപ്പില്‍ 59.08% വോട്ടിനായിരുന്നു വിജയിച്ചത്. ആദര്‍ശിന് പകരം മുന്‍ കോണ്‍ഗ്രസ് നേതാവ് വിനയ് കുമാര്‍ മിശ്രയാണ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച്ച ആംആദ്മിയില്‍ ചേര്‍ന്ന് വിനയ് കുമാര്‍ മിശ്രയെ രണ്ടാം ദിവസം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.