വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തില്‍ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ആര്‍ഷ ബൈജു അവതരിപ്പിച്ച മീനാക്ഷി. ഡാര്‍ക് കോമഡി ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ വക്രബുദ്ധിക്കാരനായ നായകന് ചേരുന്ന നായിക ആയിരുന്നു മീനാക്ഷി.
ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ഷ ഭാരത സംസ്‌കാരത്തെ പറ്റി സംസാരിക്കുകയാണ് ആര്‍ഷ. ആര്‍ഷക്ക് ആര്‍ഷ ഭാരത സംസ്‌കാരവുമായി എന്താണ് ബന്ധമുള്ളത് എന്നായിരുന്നു അവതാരകയുടെ ചോദ്യം.
‘ആര്‍ഷ ഭാരത സംസ്‌കാരം ഗാന്ധിജിയാണോ പറഞ്ഞത്. ആര്‍ഷ ഭാരത സംസ്‌കാരം അല്ലേ മറ്റെ ആഭാസം, അങ്ങനെയാണ് ആഭാസം സിനിമ, എനിക്കറിയില്ല കേട്ടോ. അങ്ങനെ എന്തോ ആണെന്ന് എനിക്ക് തോന്നുന്നു,’ ആര്‍ഷ പറഞ്ഞു.
ആഭാസവുമായിട്ടാണോ ആര്‍ഷക്ക് ബന്ധമുള്ളത് എന്ന് ചോദിച്ചപ്പോള്‍ അതിപ്പോള്‍ നിങ്ങള്‍ തീരുമാനിക്കണം, കണ്ടിട്ടെന്താണ് തോന്നുന്നതെന്ന് ആര്‍ഷ ചോദിച്ചു. ഭാരതത്തെ പറ്റി പറയുകയാണെങ്കില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോള്‍ എന്റെ വില മനസിലായല്ലോ നിങ്ങള്‍ക്ക്. അത്തരമൊരു സംഭവമാണ് ഞാന്‍, ആര്‍ഷ പറഞ്ഞു.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലേക്ക് എത്തിയതിനെ പറ്റിയും ആര്‍ഷ സംസാരിച്ചു. ‘വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ആവറേജ് അമ്പിളിയിലേക്ക് വിളിക്കുന്നത്. അതില്‍ അഭിനയിച്ചു. അദിത്യന്‍ ചന്ദ്രശേഖരനായിരുന്നു സംവിധായകന്‍. സീരിസ് റിലീസായി ഫസ്റ്റ് എപ്പിസോഡ് ഇറങ്ങി, സെക്കന്റ് എപ്പിസോഡ് ഇറങ്ങി, സിക്‌സ്ത് എപ്പിസോഡ് ഇറങ്ങി കഴിഞ്ഞിരിക്കുകയായിരുന്നു. അപ്പോള്‍ മുകുന്ദന്‍ ഉണ്ണിയിലേക്ക് വിളിച്ചു. ചെറിയ ഓഡിഷനുണ്ട്, വരണമെന്ന് പറഞ്ഞു. ഓഡിഷനില്‍ വെച്ച് ഒരു സീന്‍ ചെയ്തുകാണിക്കാന്‍ പറഞ്ഞു. അതുകഴിഞ്ഞ് ഞാന്‍ ഓക്കെയാണെന്ന് വിളിച്ചുപറഞ്ഞു,’ ആര്‍ഷ പറഞ്ഞു.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് നവംബര്‍ 11 നാണ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.