ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ വിജയവഴിയില്‍ തിരിച്ചെത്തി. ക്രിസ്റ്റല്‍ പാലസിനെ ഏതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് തകര്‍ത്തു വിട്ടത്.
ഈ മിന്നും വിജയത്തിന് പിന്നാലെ ഒരുപിടി തകര്‍പ്പന്‍ നേട്ടങ്ങളും ആഴ്‌സണലിനെ തേടിയെത്തി. 1998ന് ശേഷം ലണ്ടണ്‍ ഡെര്‍ബിയിലെ ആഴ്‌സണലിന്റെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. 1998 ഏപ്രിലില്‍ വിമ്പിള്‍ഡെണിനെതിരെ നേടിയ 5-0ത്തിന്റെ വിജയത്തിന് ശേഷമാണ് ആഴ്സണല്‍ ലണ്ടണ്‍ ഡെര്‍ബിയില്‍ ഇതുപോലുള്ള ഒരു വിജയം സ്വന്തമാക്കുന്നത്.
A five-star performance 🌟
Enjoy the highlights from our cruising victory over Crystal Palace now 👇
— Arsenal (@Arsenal) January 20, 2024
ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 11ാം മിനിട്ടില്‍ ഗബ്രിയേല്‍ മഗല്‍ഹാസാണ് ആഴ്‌സണിലിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 37ാം മിനിട്ടില്‍ ക്രിസ്റ്റല്‍ പാലസ് താരം ഡീന്‍ ഹെന്‍ഡേഴ്‌സന്റെ ഓണ്‍ ഗോളിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആഴ്‌സണല്‍ മുന്നിട്ടുനിന്നു.
5 star response! 🅰️🙏🏾 @Arsenal pic.twitter.com/VafFrWbHsT
— Eddie Nketiah 📞 (@EddieNketiah9) January 20, 2024
രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ലിയനാര്‍ഡോ ട്രൊസാഡിലൂടെ ഗണ്ണേഴ്സ് മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോളും പിറന്നതോടെ ആഴ്സണല്‍ സ്വന്തം ആരാധകരുടെ മുന്നില്‍ 5-0ത്തിന്റെ തകര്‍പ്പന്‍ സ്വന്തമാക്കുകയായിരുന്നു.
Together ❤️ pic.twitter.com/VUVPxxoSE2
— Arsenal (@Arsenal) January 20, 2024
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 13 വിജയവും നാല് സമനിലയും നാല് തോല്‍വിയുമടക്കം 43 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആഴ്സണല്‍.
ജനുവരി 31ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. നോട്ടിങ്ഹാമിന്റെ തട്ടകമായ സിറ്റി ഗ്രൗണ്ടാണ് വേദി.
Content Highlight: Arsenal beat Crystal Palace in English Premiere League.