കേന്ദ്രസര്‍ക്കാരിന് അഹങ്കാരവും അലര്‍ജിയും ആണെന്ന് രാഹുല്‍ ഗാന്ധി
national news
കേന്ദ്രസര്‍ക്കാരിന് അഹങ്കാരവും അലര്‍ജിയും ആണെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 4:35 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം.

കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

” പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അവരുടെ കൈകളിലേക്ക് പണം നല്‍കേണ്ടത് പ്രധാനമാണ് – സാധാരണക്കാരുടെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അതാവശ്യമാണ്. എന്നാല്‍ അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്, ”അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:  Arrogant Government Allergic To Suggestions”: Rahul Gandhi On Covid Surge