Advertisement
DSport
അര്‍ജ്ജുന അവാര്‍ഡ്: കായികമന്ത്രാലത്തിന്റെ കത്ത് ലഭിച്ചിരുന്നില്ലെന്ന് ബി.സി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jun 09, 04:50 am
Saturday, 9th June 2012, 10:20 am

ന്യൂദല്‍ഹി: അര്‍ജ്ജുന അവാര്‍ഡിന് പരിഗണിക്കേണ്ട താരങ്ങളെ തിരഞ്ഞെടുക്കാന്‍ ചെയ്യാന്‍ വേണ്ടി കായികമന്ത്രാലയം ബി.സി.സി.ഐ ക്ക് കത്തയച്ചിട്ടുണ്ടെന്ന വാദം ബി.സി.സി.ഐ നിഷേധിച്ചു.

അത്തരമൊരു കത്ത് തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ബി.സി.സി.ഐ പറയുന്നത്. 2012 ജനുവരി 23 നാണ് കായികമന്ത്രാലയം അര്‍ജ്ജുന അവാര്‍ഡ് സംബന്ധിച്ച സര്‍ക്കുലര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന് അയക്കുന്നത്.

എന്നാല്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴിലല്ല ബി.സി.സി.ഐ വരുന്നത്. അതുകൊണ്ട് തന്നെ കായികമന്ത്രാലയം അയച്ച സര്‍ക്കുലര്‍ ബി.സി.സി.ഐയ്ക്ക് ലഭിക്കില്ല.

പിന്നെ എങ്ങനെയാണ് ഇതിനായുള്ള താരങ്ങളെ പരിഗണിക്കുക എന്നാണ് ബി.സി.സി.ഐ ചോദിക്കുന്നത്. കായികമന്ത്രാലവും ബി.സി.സി.ഐയും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന പിഴവാണ് ഇത്തരമൊരു കാര്യത്തിന് പിന്നില്‍ സംഭിച്ചതെന്നാണ് ബി.സി.സി.ഐയുടെ നിലപാട്.