Sports News
റയല്‍ വിടുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ആര്‍ദ ഗൂളര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 03, 01:43 pm
Wednesday, 3rd July 2024, 7:13 pm

റയല്‍ മാഡ്രിഡ് മിഡ് ഫീല്‍ഡര്‍ ആര്‍ദ ഗൂളര്‍ 2024 യൂറോ കപ്പില്‍ തുര്‍ക്കിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 19കാരനായ മിഡ്ഫീല്‍ഡര്‍ റയല്‍ മാഡ്രിഡ് വിടുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഗൂളര്‍.

മികച്ച ഫോമില്‍ തുടരുന്ന താരം റയല്‍ മാഡ്രിഡില്‍ തുടരാനാണ് തീരുമാനിച്ചത്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് തുര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാഷില്‍ നിന്നും റയല്‍ മാഡ്രിഡില്‍ തരം ജോയിന്‍ ചെയ്തത്.

കഴിഞ്ഞ സീസണില്‍ റയലിനു വേണ്ടി 12 മത്സരങ്ങളില്‍ കളിച്ചു 6 ഗോളുകളാണ് ആര്‍ദ ഗൂളര്‍ നേടിയത്. നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോളും ഒരു അസിസ്റ്റും നേടി റൊണാള്‍ഡോയുടെയും റൂണിയുടെയും റെക്കോര്‍ഡിനൊപ്പം എത്താനും താരത്തിന് സാധിച്ചിരുന്നു.

2024ലെ തന്റെ പ്രകടനം മുന്‍നിര്‍ത്തി അടുത്ത സീസണിലും റയല്‍ മാഡ്രിഡില്‍ കളിക്കാനാണ് താരം ആഗ്രഹിക്കുന്നത്. നിലവില്‍ ജര്‍മന്‍ താരം ടോണി ക്രൂസ് ക്ലബ്ബില്‍ നിന്ന് വിരമിച്ചതിന്റെ സാഹചര്യത്തില്‍ ഗൂളറിനും സാധ്യത ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ പരിശീലകന്‍ കാര്‍ലോ അന്‍സിലോട്ടി ഒരു ഫോള്‍സ് 9 പൊസിഷനില്‍ താരത്തെ കളിപ്പിച്ചേക്കും. ടോണി ക്രൂസിന് പുറമേ ലൂക്കാ മോട്രിച്ചും പടിയിറങ്ങുന്ന സാഹചര്യത്തില്‍ കമവിങ്ക, ചുവമേനി എന്നീ താരങ്ങളുടെ കൂടെ പുതിയ ഒരു മിഡ്ഫീല്‍ഡ് രൂപീകരിക്കാന്‍ കാര്‍ലോ ശ്രമിച്ചേക്കും.

 

Content highlight: Arda Gular  decided to stay at Real Madrid