ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരിക്കുന്നത്.
Which team ends their #ChampionsTrophy campaign with a win in Rawalpindi? 🤔
How to watch 👉 https://t.co/S0poKnxpTX pic.twitter.com/vo3KRXPcFB
— ICC (@ICC) February 27, 2025
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ഇരു ടീമുകളും എ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതോടെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇരുവരും അഭിമാന വിജയമാണ് ലക്ഷ്യം വെക്കുന്നത്.
മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തില്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന്റെ കാരണം പറയുകയാണ് പാകിസ്ഥാന്റെ ഇടക്കാല പരിശീലകനായ ആഖിബ് ജാവേദ്. പാക് സൂപ്പര്‍ താരങ്ങളായ ഫഖര്‍ സമാനിന്റെയും സയിം അയൂബിന്റെയും അഭാവം ടീമിനെ കാര്യമായി ബാധിച്ചെന്നാണ് ജാവേദ് പറഞ്ഞത്.
ടീമില്‍ ഏറെ മത്സരങ്ങള്‍ കളിച്ച പരിചയ സമ്പത്തുള്ള ഏക താരം ബാബര്‍ മാത്രമാണെന്നും ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ച് കളിച്ച താരങ്ങളുണ്ടെന്നും, അതിനാല്‍ മികച്ച കോംമ്പിനേഷന്‍ ഉണ്ടാകുമെന്നും ജാവേദ് പറഞ്ഞു.
‘ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഫഖര്‍ സമാനും സെയിം അയൂബും പുറത്തായി. അവരുടെ അഭാവം ഞങ്ങളെ നന്നായി ബാധിച്ചിരുന്നു. അതിനനുസരിച്ച് ടീമിനെ തെരഞ്ഞെടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ഇന്ത്യയുടെ താരങ്ങള്‍ ഒരുമിച്ച് 1500 മത്സരങ്ങള്‍ കളിച്ചപ്പോള്‍ പാകിസ്ഥാന്റെ എണ്ണം വെറും 400 മാത്രമാണ്. ബാബര്‍ അസം മാത്രമാണ് ഞങ്ങളുടെ ലൈനപ്പിലെ പരിചയസമ്പന്നനായ ഒരേയൊരു ബാറ്റര്‍.
ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് യൂണിറ്റുകളിലൊന്നാണ് ഞങ്ങള്‍ക്കുള്ളത് എന്നതില്‍ സംശയമില്ല. ഞങ്ങളുടെ ആരാധകര്‍ക്ക് വേദനയുണ്ടെന്ന് എനിക്കറിയാം, പക്ഷേ കളിക്കാരും അതേ വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ വിഷമിക്കുകയും വേദനിക്കുകയും ചെയ്യുന്നു,’ ജാവേദ് പറഞ്ഞു.
Content Highlight: Aqib Javed Talking About Why Pakistan Lose In Champions Trophy 2025