Daily News
ഐഫോണ്‍ 7ന് ഹെഡ്‌ഫോണ്‍ സോക്കറ്റില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 08, 07:27 am
Thursday, 8th September 2016, 12:57 pm

ആപ്പിളിന്റെ ഐ.ഫോണ്‍ 7നില്‍ ഹെഡ്‌ഫോണ്‍ സോക്കറ്റ് ഉണ്ടാവില്ലെന്ന് കമ്പനി. ഇതിനു പകരം ആപ്പിളിന്റെ ലൈറ്റനിങ് കണക്ടര്‍ ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി.

വയര്‍ലെസ് ഇയര്‍ഫോണുകളുടെ ഉപയോഗത്തിന് പ്രചാരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. “ഇത്തരമൊരു നിലപാടെടുക്കാനുള്ള ധൈര്യം കാട്ടി” എന്നാണ് കമ്പനി ഇതിനെക്കുറിച്ച് അവകാശപ്പെടുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കിയത്. ഐഫോണ്‍ 7ന് ഒപ്പം 7പ്ലസും പുറത്തിറക്കിയിട്ടുണ്ട്.

മറ്റു പ്രധാന പ്രത്യേകതകള്‍:

പുതിയ ഹോംബട്ടനാണ് കമ്പനി ഈ മോഡലില്‍ പരീക്ഷിച്ചിരിക്കുന്നത്. സ്പര്‍ശന ഫീഡ്ബാക്ക് തരുന്നതാണ് പുതിയഹോം ബട്ടണ്‍.

ഈ ഹാന്റ്‌സെന്റ് അരമണിക്കൂറോളം വെള്ളത്തില്‍ മുക്കിവെച്ചാലം ഭയക്കേണ്ടതില്ല.

രണ്ട് ലെന്‍സ് ക്യാമറയാണ് 7പ്ലസ് മോഡലിലുള്ളത്. ഇതുവഴി ഫോക്കല്‍ ലെങ്ത് തെരഞ്ഞെടുക്കാം.