Sports News
ഷെയ്ന്‍ വോണിന്റെ 'നൂറ്റാണ്ടിന്റെ പന്ത്' കുവൈത്തില്‍ ഉദിച്ചു; ഇത് വല്ലാത്തൊരു മാജിക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 12, 11:32 am
Monday, 12th February 2024, 5:02 pm

ക്രിക്കറ്റ് ലോകത്ത് സ്പിന്‍ മാന്ത്രികത കൊണ്ട് ഏവരെയും അമ്പരപ്പിച്ച ഒരുപാട് ഇതിഹാസ താരങ്ങളുണ്ട്. അത്തരത്തില്‍ തന്റെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകം കൈയിലൊതുക്കി മണ്‍ മറഞ്ഞുപോയ താരമാണ് ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍. മൈക്ക് ഗാറ്റിങ്ങിന് നേരെ എറിഞ്ഞ അത്ഭുതം സൃഷ്ടിച്ച ‘നൂറ്റാണ്ടിന്റെ പന്ത്’ ആരും മറക്കില്ല.

അത്തരത്തില്‍ ഒട്ടനവധി സ്പിന്‍ ബൗളര്‍മാര്‍ നിലവില്‍ ക്രിക്കറ്റ് ലോകത്ത് കഴിവ് തെളിയിക്കുന്നുണ്ട്. നിലവില്‍ നടന്ന പുതിയ സംഭവത്തില്‍ കുവൈത്തിന്റെ ഒരു സ്പിന്‍ ബൗളര്‍ മികച്ച സ്പിന്‍ ഡെലിവറിയിയുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

വിചിത്രമായ ആക്ഷന്‍ കൊണ്ടും ലോകത്തെ അമ്പരപ്പിച്ച ഒരു വീഡിയോ തന്നെയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അബ്ദുല്‍ റഹ്‌മാന്‍ എന്ന കുവൈത്ത് ലെഗ് സ്പിന്നര്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് അപ്രതീക്ഷിതമായി സ്പിന്‍ ചെയ്ത് ലെഗ് സ്റ്റംപിന് ഹിറ്റ് ചെയ്യുകയായിരുന്നു.

അബ്ദുല്‍ റഹ്‌മാന്‍ എറിഞ്ഞ ഡെലിവറി ഇപ്പോള്‍ ഇതിഹാസതാരം ഷെയ്ന്‍ വോണുമയി താരതമ്യം ചെയ്യുകയാണ് ആരാധകര്‍. മാത്രമല്ല ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങും ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ചേര്‍ന്നുള്ള ആക്ഷനുമാണ് മറ്റൊരു ചര്‍ച്ച.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര കുവൈത്ത് താരത്തിന്റെ ബൗളിങ്ങില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.’ നൂറ്റാണ്ടിന്റെ പന്ത്’എന്ന അടിക്കുറിപ്പോട് കൂടിയാണ് അദ്ദേഹം പോസ്റ്റ് ഷെയര്‍ ചെയ്തത്.

Content Highlight: Another Ball Of  Century