സിനിമയിലെ നിര്‍ണായക സീനില്‍ അങ്കിതിന്റെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു സല്യൂട് നല്‍കുന്നുണ്ട്. ആ സല്യൂട്ട് മമ്മൂട്ടി എന്ന ലെജന്‍ഡ് കൊടുത്തതാണെന്നാണ് അങ്കിത്ത് പറയുന്നത്.
‘ആ സല്യൂട്ട് മമ്മൂട്ടി എന്ന ലെജന്‍ന്റിന് ഞാന്‍ കൊടുക്കുന്ന സല്യൂട്ട് ആണ്. പിന്നീട് മാത്രമേ യോഗേഷ് എന്ന പോലീസുകാരന്‍ ജോര്‍ജിന് കൊടുക്കുന്നതായി വരികയുള്ളൂ,’ അങ്കിത് പറയുന്നു.
ചെറുപ്പം മുതല്‍ കാണുന്ന ഒരു നടനല്ലേ അദ്ദേഹമെന്നും കൂടെ അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അങ്കിത് പറയുന്നുണ്ട്. സിനിമയില്‍ മമ്മൂട്ടി ജീവിക്കുകയായിരുന്നുവെന്നും അങ്കിത് പറയുന്നുന്നത്.
‘സിനിമയില്‍ മമ്മൂക്ക ജീവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്, സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്റെ തെറ്റ് കൊണ്ട് ഒരു റീ ടേക്ക് പോകരുത് എന്ന് മാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന,’ അങ്കിത് കൂട്ടിച്ചേര്‍ക്കുന്നു.
സില്ലി മോങ്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് അങ്കിത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ബോക്‌സ് ഓഫീസിലും കണ്ണൂര്‍ സ്‌ക്വാഡ് തേരോട്ടം തുടരുകയാണ്.
റിലീസ് ചെയ്ത് കുറച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ആഗോള തലത്തില്‍ 50 കോടിയിലേക്കാണ് കണ്ണൂര്‍ സ്‌ക്വാഡ് കുതിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.