വൈരാഗ്യത്തിന്റെ പേരില്‍ 5000 പേരെ എങ്ങനെയാണ് സംഘടിപ്പിക്കാന്‍ പറ്റുക. ഇവിടെയുള്ള ജനങ്ങള്‍ വളരെ സാധുക്കളാണ്. ഇത്തരം സമരങ്ങള്‍ നടത്തുന്നതിനായി അവരെ ഉയര്‍ത്താന്‍ എനിക്ക് സാധിക്കില്ല. സമരത്തിന് സാധ്യതയില്ലാത്ത സ്ഥലത്ത് ആളുകള്‍ അതിന് വേണ്ടി തയ്യാറാകുമ്പോള്‍ അവര്‍ അത്ര ഗുരുതരമായ പ്രശ്‌നങ്ങല്‍ നേരിടുന്നു എന്നാണ് അതിന്റെ ഉത്തരം.
പക്ഷം; പ്രതിപക്ഷം/അനില്‍കുമാര്‍
തയ്യാറാക്കിയത് /നസീബ ഹംസ
[]എളമരം കരീമിന്റെ ആരോപണങ്ങള്‍ക്ക് അനില്‍കുമാറിന്റെ പ്രതികരണം
നീറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് താങ്കള്‍ കമ്പനിക്കെതിരെ സമരം നടത്തുന്നതെന്നാണ് ആരോപണം
പതിമൂന്ന് വര്‍ഷമാണ് ഞാന്‍ കമ്പനിയില്‍ ജോലി ചെയ്തത്. ജോലി ചെയ്തിരുന്ന കാലത്ത് തന്നെ കമ്പനിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഞങ്ങളില്‍ ചിലര്‍ കത്ത് കൊടുത്തിരുന്നു. പിന്നെ അന്ന് കമ്പനിയുടെ ഉത്പാദന ശേഷിയും ഇന്നത്തേത്തും തമ്മില്‍ ഭീമമായ വ്യത്യാസമുണ്ട്. അന്നുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ട ഉത്പാദനമാണ് ഇന്ന് നടക്കുന്നത്. മാലിന്യത്തിന്റെ തോത് കൂടി. ഇപ്പോള്‍ കമ്പനി ചെയ്യുന്നത് മാലിന്യം ചാലക്കുടി പുഴയിലേക്ക് തള്ളുകയും വളമാണെന്ന വ്യാജേന തള്ളുകയുമാണ്.[]
എളമരം കരീം പറയുന്നത് പോലെ എന്നെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതല്ല. അന്യായമായി കമ്പനിയിലെ അഞ്ച് ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഞങ്ങളില്‍ ചിലര്‍ സമരം നടത്തി. ഞങ്ങളുടെ സ്വതന്ത്ര യൂണിയന്‍ തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സമരം മുന്നോട്ട് പോയപ്പോള്‍ സമരത്തില്‍ പങ്കെടുത്ത പലരേയും സമ്മര്‍ദ്ദം ചെലുത്തിയും മറ്റും കമ്പനിയിലേക്ക് തിരിച്ചെടുത്തു. അതോടെ സമരം തകര്‍ന്നു. വീണ്ടും കമ്പനിയില്‍ തുടരാന്‍ താത്പര്യമില്ലാത്തതിനാല്‍ കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാജി നല്‍കി വി.ആര്‍.എസ് വാങ്ങി പോവുകയായിരുന്നു.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ സംഘടിപ്പിച്ച് സമരം നടത്താന്‍ ഞാന്‍ അമാനുഷികനല്ല. നാട്ടുകാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വൈരാഗ്യത്തിന്റെ പേരില്‍ 5000 പേരെ എങ്ങനെയാണ് സംഘടിപ്പിക്കാന്‍ പറ്റുക. ഇവിടെയുള്ള ജനങ്ങള്‍ വളരെ സാധുക്കളാണ്. ഇത്തരം സമരങ്ങള്‍ നടത്തുന്നതിനായി അവരെ ഉയര്‍ത്താന്‍ എനിക്ക് സാധിക്കില്ല. സമരത്തിന് സാധ്യതയില്ലാത്ത സ്ഥലത്ത് ആളുകള്‍ അതിന് വേണ്ടി തയ്യാറാകുമ്പോള്‍ അവര്‍ അത്ര ഗുരുതരമായ പ്രശ്‌നങ്ങല്‍ നേരിടുന്നു എന്നാണ് അതിന്റെ ഉത്തരം.
സമരത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് സോളിഡാരിറ്റിയാണെന്നാണ് മറ്റൊരു ആരോപണം. നാട്ടുകാരില്‍ ഒരു വിഭാഗം മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും മറ്റുള്ളവര്‍ പുറത്ത് നിന്ന് വന്നവരാണെന്നും ആരോപിക്കുന്നു
വിശാലകാഴ്ച്ചപ്പാടുള്ള ഒരു രാഷ്്ട്രീയ പാര്‍ട്ടിയിലെ അംഗം ഇത്ര സങ്കുചിതമായി ചിന്തിക്കുന്നത് എങ്ങനെയാണ്. കാതിക്കുടത്തിന് പുറത്തുള്ളവര്‍ എന്ന് പറയുന്നത് ആരെയാണ്. കാതിക്കുടം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മേധാ പാട്കര്‍ അടക്കമുള്ള നിരവധി നേതാക്കള്‍ വന്നിട്ടുണ്ട്. ഇവരൊന്നും വരാന്‍ പാടില്ലെന്നാണോ പറയുന്നത്. ഇങ്ങനെ പറയുന്നത് എന്ത് അന്യായമാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പല മേഖലയിലുള്ളവര്‍ വരുന്നത് കാതിക്കുടത്ത് മാത്രമല്ല, മറ്റിടങ്ങളിലും ഇങ്ങനെ തന്നെയാണ്.
സോളിഡാരിറ്റി കാതിക്കുടത്ത് മാത്രമല്ല ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പൊതുവേ എല്ലാ ജനകീയ സമരങ്ങളിലും അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
സി.പി.ഐ.എമ്മും ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കാറുണ്ടല്ലോ. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയാണ് സോളിഡാരിറ്റി. സോളിഡാരിറ്റി കാതിക്കുടത്ത് മാത്രമല്ല ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പൊതുവേ എല്ലാ ജനകീയ സമരങ്ങളിലും അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. അവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത് എന്ന് പറയുന്നത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാത്തത് കൊണ്ടോ എളമരം കരീം കമ്പനിക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ടോ ആയിരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ മഹാത്മാ ഗാന്ധി ഗുജറാത്ത് കാരനായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. കൂടാതെ 18 വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചു. ഒരു സമരം നടക്കുമ്പോള്‍ അതിന് പിന്തുണയുമായി പല ഭാഗത്ത് നിന്നുള്ളവര്‍ വരുന്നത് സ്വാഭാവികമാണ്. സി.പി.ഐ.എം തന്നെ ഇത് പലപ്പോഴും ചെയ്തതാണ്.
കേരളത്തില്‍ ഒരു വികസനവും വരാന്‍ അനുവദിക്കാത്തവരാണ് സമരത്തിന് പിന്നിലെന്ന് ആരോപിക്കുന്നു
നമ്മുടെ മണ്ണും വെള്ളവും വായവും കൊള്ളയടിച്ച് വികസനം വേണമെന്ന് പറയുന്നത് എങ്ങനെയാണ്. നമ്മുടെ വരും തലമുറയ്ക്ക് ഇവിടെ ജീവിക്കണ്ടേ. പതിവില്‍ നിന്ന് വിപരീതമായി സി.പി.ഐ.എം ഇപ്പോള്‍ വികസനത്തെ അനുകൂലിക്കുന്നുണ്ട്. ഇത് നല്ല കാര്യം തന്നെ. പക്ഷേ, നാം മറ്റ് ചില കാര്യങ്ങള്‍ കൂടി കാണേണ്ടതുണ്ട്. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വ്യാവസായ ശാലകള്‍ കുറവാണ്. അതിന് കാരണം കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് ഇവിടെ ജനവാസ യോഗ്യമല്ലാത്ത സ്ഥലങ്ങളില്ല എന്നതാണ്. അപ്പോള്‍ വ്യവസായശാലകള്‍ തുറക്കുന്നതിന് പിരിമിതിയുണ്ട്. ഇതൊന്നും കാണാതെ ഇവിടെ വികസനം വേണമെന്ന് മുറവിളി കൂട്ടുന്നതില്‍ എന്ത് പ്രായോഗികതയാണുള്ളത്. വികസനത്തിന്റെ പേരില്‍ കാണിക്കുന്നതൊക്കെ അംഗീകരിക്കാന്‍ പറ്റുമോ.
പുഴ മലിനമാകുന്നതിനെ കുറിച്ച്
കാതിക്കുടത്ത് പത്ത് ലക്ഷം കുടുംബത്തിന് കുടിക്കാനുള്ള വെള്ളമാണ് എന്‍.ജി.ഐ.എല്‍ ഊറ്റുന്നത്. ഇതിനെ പറ്റിയൊന്നും ആര്‍ക്കും പറയാനില്ല. ശാസ്ത്രീയമായ നിരവധി പരിശോധനകളില്‍ ഇവിടെ ഗുരുതരമായ മാലിന്യപ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും കാണാതെ മാനേജ്‌മെന്റ് പറയുന്നത് മാത്രം ഏറ്റുപറയുകയാണ് എളമരം കരീം ചെയ്യുന്നത്.
കമ്പനിയില്‍ നിന്ന് പുറംതള്ളുന്ന ജലം ശുദ്ധമാണെങ്കില്‍ ആ ജലം വീണ്ടും ഉപയോഗിച്ചുകൂടെ എന്ന കലക്ടറുടെ ചോദ്യത്തിന് അതിന് പറ്റില്ല എന്നാണ് കമ്പനിയുടെ എം.ഡി പറഞ്ഞത്. മാത്രമല്ല, ഈ ജലം കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചു. അപ്പോള്‍ ഗുരുതരമയാ പ്രശ്‌നങ്ങള്‍ ജലത്തില്‍ ഉണ്ടെന്നത് കമ്പനി തന്നെ സമ്മതിക്കുകയല്ലേ ചെയ്യുന്നത്.
വിശാലകാഴ്ച്ചപ്പാടുള്ള ഒരു രാഷ്്ട്രീയ പാര്‍ട്ടിയിലെ അംഗം ഇത്ര സങ്കുചിതമായി ചിന്തിക്കുന്നത് എങ്ങനെയാണ്. കാതിക്കുടത്തിന് പുറത്തുള്ളവര്‍ എന്ന് പറയുന്നത് ആരെയാണ്. കാതിക്കുടം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മേധാ പാട്കര്‍ അടക്കമുള്ള നിരവധി നേതാക്കള്‍ വന്നിട്ടുണ്ട്. ഇവരൊന്നും വരാന്‍ പാടില്ലെന്നാണോ പറയുന്നത്. ഇങ്ങനെ പറയുന്നത് എന്ത് അന്യായമാണ്.
മാലിന്യത്തിനെതിരെ സമരം നടത്തുന്നത് ന്യായമാണെങ്കിലും കമ്പനി അടച്ചു പൂട്ടണമെന്ന് പറയുന്നത് അന്യായമാണെന്ന് പറയുന്നു
എളമരം കരീം കാതിക്കുടത്തെ ദുരിതം അനുഭവിക്കുന്നയാളല്ല. അദ്ദേഹത്തിന് എന്തും പറയാം. എത്ര വര്‍ഷമായി ഇവിടെ സമരം നടക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരം തുടങ്ങിയിട്ട് തന്നെ അഞ്ച് വര്‍ഷം കഴിഞ്ഞു. ഈ കാലത്തെല്ലാം കമ്പനി പറയുന്നത് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാം എന്നാണ്. 32 വര്‍ഷത്തിനിടയില്‍ എത്ര അവസരങ്ങള്‍ കൊടുത്തു. ഓരോ തവണയും അവസരങ്ങള്‍ നല്‍കുമ്പോള്‍ കമ്പനി അത് ദുരുപയോഗം ചെയ്യുകയാണ്. ഞങ്ങള്‍ പറയുന്നത് കമ്പനി അടച്ച് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാനാണ്. പരിഹരിച്ച് കഴിഞ്ഞിട്ട് കഴിയുമെങ്കില്‍ കമ്പനി തുറന്ന് പ്രവര്‍ത്തിച്ചോട്ടെ.[]
എല്ലാം നശിച്ച് കഴിയുമ്പോള്‍ മാനേജ്‌മെന്റിന് തോന്നുമ്പോള്‍ കമ്പനി അടച്ചുപൂട്ടും. അപ്പോള്‍ എളമരം കരീമിനോ മറ്റുള്ളവര്‍ക്കോ എന്തെങ്കിലും പറയാനുണ്ടാകുമോ. കമ്പനി അമ്പത് വര്‍ഷം നിലനില്‍ക്കുമെന്ന് എളമരം കരീം ഉറപ്പ് പറയുമോ. എളമരം കരീം മാവൂര്‍ ഗോളിയോറയണ്‍സില്‍ തൊഴിലാളിയായിരുന്നു. അതിനെതിരെ നടന്ന സമരത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം സമരം നടത്തിയത് ചെയ്യുന്നതില്‍ നീതിക്ക് വേണ്ടിയായിരുന്നില്ലേ.
ഇത്തരം സമരങ്ങളെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കാനുള്ള കാരണം എന്തായിരിക്കും
ഇവിടെ അസഹിഷ്ണുതരായ ഒരുപാട് ജനങ്ങള്‍ ഉണ്ട്. ഇവര്‍ സംഘടിക്കുന്നത് പലരും ഭയക്കുന്നുണ്ട്. ഒരു ബദല്‍ ഉണ്ടാകുന്നത് എല്ലാവരും പേടിക്കുന്നു. അതാണ് ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത്തരം ജനകീയ സമരങ്ങളെയെല്ലാം തീവ്രവാദ ബന്ധം ആരോപിക്കുന്നത് ഒരു പതിവായിരിക്കുകയാണ്. അതിന് കാരണം ഈ സമരങ്ങളെ എതിര്‍ക്കുന്നതിനുള്ള ഏക ന്യായീകരണമാണ് തീവ്രവാദ ബന്ധവും മറ്റും. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് ദേശീയ പാര്‍ട്ടികളുടെ നേതാക്കളാണ്. അതൊന്നും തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല.
താങ്കള്‍ക്ക് ഇങ്ങനെയുള്ള എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ.
അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, എന്റെ പേരില്‍ ഇപ്പോള്‍ 45 ക്രിമിനല്‍ കേസുകളാണുള്ളത്. ഇങ്ങനെ നാട്ടുകാരില്‍ പലരുടെ പേരിലും പല കേസുകളുമുണ്ട്.
സമരവുമായി ശക്തമായി മുന്നോട്ട് പോകുമോ
ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുവദിക്കുന്നത് വരെ എല്ലാ പ്രതിബദ്ധങ്ങള്‍ തരണം ചെയ്തും മുന്നോട്ട് പോകും.