Movie Day
ദളപതി 64 ല്‍ ആന്‍ഡ്രിയയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 29, 06:55 pm
Wednesday, 30th October 2019, 12:25 am

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ദളപതി 64. തമിഴ് സൂപ്പര്‍താരങ്ങളായ വിജയ് , വിജയ് സേതുപതി എന്നിവര്‍ ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടി ആന്‍ഡ്രിയ ജെര്‍മിയ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വടചെന്നൈയിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ആന്‍ഡ്രിയ എത്തുന്ന ചിത്രമാണ് ദളപതി 64.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രം എക്‌സ്.ബി ഫിലിംസിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മലയാളിയുടെ സ്വന്തം താരമായ പെപെ ആന്റണി വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളിയായ മാളവിക മോഹനന്‍, ശന്തനു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.