2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ആ സിനിമയില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചിരുന്നു.
2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ആ സിനിമയില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചിരുന്നു.
തനിക്ക് നേരെ വന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. തന്റെ ഇന്റര്‍വ്യൂവിന് ആളുകള്‍ മോശം കമന്റുകള്‍ ഇടുമെന്നും അത് തന്നെ മോശമായിട്ട് ബാധിച്ചിരുന്നെന്നും നടി പറയുന്നു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര.
‘ഞാന്‍ ഇന്റര്‍വ്യൂകള്‍ക്ക് ഇരിക്കുമ്പോള്‍ അതിന് താഴെ പലരും മോശമായിട്ട് കമന്റുകള്‍ ഇടാറുണ്ട്. ഞാന്‍ ഞാനായിട്ടാണ് അവിടെ ബിഹേവ് ചെയ്യുന്നത്. അപ്പോള്‍ പലരും താഴെ മോശമായിട്ട് അതെന്താ ഇങ്ങനെ കാണിക്കുന്നതെന്നൊക്കെ പറയുന്ന സമയത്ത് അതെന്നെ നന്നായിട്ട് ബാധിച്ചിട്ടുണ്ട്. അത് കേട്ടിട്ട് ഒരു സമയത്ത് ഞാന്‍ നന്നായിട്ട് ഒതുങ്ങി പോയിരുന്നു.
കാരണം എന്റെ കോണ്‍ഫിഡന്‍സിനെ ആ കമന്റുകള്‍ നന്നായി ബാധിച്ചു. പ്രത്യേകിച്ചും സൂപ്പര്‍ ശരണ്യ സിനിമ കഴിഞ്ഞ സമയത്തൊക്കെ എന്നെ അത് നന്നായിട്ട് ബാധിച്ചിരുന്നു.
ലൗഡ് ആയിട്ടുള്ള ഒരു ആളാണ്. പലപ്പോഴും അതിനെ പറ്റിയൊക്കെ ആളുകള്‍ ഓരോ പോയിന്റ് എടുത്തു പറയും. അപ്പോള്‍ എന്നെ നന്നായി അറിയുന്നവര്‍ക്ക് അത് കാണുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്.
നീ എന്താ അങ്ങനെ പറഞ്ഞത്? എന്താ ഇന്റര്‍വ്യൂവില്‍ അങ്ങനെ ഇരിക്കുന്നത്? എന്ന് അവരൊക്കെ എന്നോട് ചോദിക്കും. അതെന്തു പറ്റി എന്നൊക്കെ ചോദിക്കും. ആ ചോദ്യം അപ്പുറത്തുള്ള ആളെ നന്നായിട്ട് തളര്‍ത്തി കളയും എന്നതാണ് സത്യം,’ അനശ്വര രാജന്‍ പറയുന്നു.
Content Highlight: Anaswara Rajan Talks About Negative Comment That She Face After Super Saranya