ഇത്ര കടുത്ത ഭീകര കൃത്യം നടപ്പിലാക്കിയവര്‍ക്ക് വധശിക്ഷയല്ലാത്ത എന്ന് ശിക്ഷയാണ് നല്‍കുക എന്ന് താങ്കള്‍ ചോദിക്കുന്നു. ഇവിടെ താങ്കളെ പോലുള്ളവര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന ഒരു വസ്തുതയുണ്ട്. ഈ പറയുന്ന ഭീകരര്‍ ആരും തന്നെ ഭീകരര്‍ ആയല്ല ജനിക്കുന്നത്. അത് ടൈഗര്‍ മേമനായാലും അടുത്ത വധശിക്ഷക്ക് കാത്തിരിക്കുന്ന ഗോവിന്ദ് ചാമിയായാലും അങ്ങനെ തന്നെ. ജീവിതയാത്രക്കിടയില്‍ അവര്‍ ഭീകരരോ ബലാല്‍സംഗം ചെയ്യുന്നവരോ ആയി മാറിയെങ്കില്‍ ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെടുന്ന സമൂഹത്തിനും സാഹചര്യത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്.
| ഓപ്പണ്‍ ലെറ്റര്‍ | നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍ |
“നൂറു കണക്കിണ് നിരപരാധികളെ കൊന്ന് തള്ളിയ കലാപത്തിലൂടെ രാഷ്ട്രീയം കെട്ടിപ്പടുത്തയാളെ പ്രധാനമന്ത്രിയാക്കിയ ഹിംസയുടെ നാട്ടില്‍ സ്വാഭാവികമായും വേറെയും ഹിംസയും ഭീകരതയും കടന്നു വരും. ഈ പങ്ക് പൂര്‍ണ്ണമായും നിഷേധിച്ച് കുറ്റം ചെയ്യുന്നവരെ കൊല്ലുന്നത് ഭീരുത്വവും ഒളിച്ചോട്ടവുമാണ്.”
പ്രിയ ഷാജീ….,
യാക്കൂബ് മേമന്റെ വധശിക്ഷയെ കുറിച്ച് താങ്കള്‍ നടത്തിയ പ്രസംഗം ശ്രദ്ധയിന്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണീ കത്ത്. ” തെമ്മാടിത്തം” ചെയ്ത യാക്കൂബിനെ വധിക്കാതെ പുന്നരിക്കുകയാണോ വേണ്ടതെന്നായിരുന്നു താങ്കളുടെ വാദത്തിന്റെ അടിസ്ഥാനം. ഈ രാജ്യത്തെ പരമോന്നത കോടതി അടക്കമുള്ള സംവിധാനങ്ങള്‍ കുറ്റവാളിയായി കണ്ടെത്തിയ ഒരാളെ വധിച്ചതിനെ സ്വാഗതം ചെയ്യാനുള്ള താങ്കള്‍ അടക്കമുള്ളവരുടെ അവകാശത്തെ അംഗീകരിച്ച് കൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.
-1-
ആദ്യമായി, യാക്കൂബ് മേമണ കുറ്റക്കാരനായി കണ്ടെത്തിയത് ടാഡ കോടതിയാണ്. അന്യായമായി ജാമ്യം നിഷേധിക്കല്‍, “മൂന്നാംമുറ” യിലൂടെ പോലീസ് കസ്റ്റഡിയില്‍ വെച്ച് ഊറ്റിയെടുക്കുന്ന മൊഴികള്‍ക്ക് കിട്ടുന്ന നിയമ സാധുത തുടങ്ങി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ കടയ്ക്കല്‍ കത്തി വെക്കുന്ന നിരവധി വ്യവസ്ഥകള്‍ കാരണം വന്‍ വിമര്‍ശനം നേരിട്ട നിയമമായിരുന്നു ടാഡ. രാജ്യത്തിനകത്തും പുറത്തും ഉണ്ടായ വമ്പിച്ച പ്രതിഷേധം കാരണം ഈ നിയമം റദ്ദാക്കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ ഈ നിയമപ്രകാരം കേസിലകപ്പെട്ടവര്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയില്ല.
ജസ്റ്റിസ് കട്ജു പറഞ്ഞത് വേറെയേതെങ്കിലും ജഡ്ജി ആയിരുന്നെങ്കില്‍ യാക്കൂബ് കുറ്റവിമുക്തനായേനേ എന്നാണ്.
ചവറ്റു കൊട്ടയിലെറിഞ്ഞ ഈ കരിനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ തുടരുകയും ശിക്ഷ വിധിക്കുകയും ചെയ്തു. ക്രൂരവും വിചിത്രവുമായ ഈ നയത്തിന്റെ നിരവധി ഇരകളില്‍ ഒരാള്‍ മാത്രമാണ് യാക്കൂബ് മേമന്‍. ഇതിലെ കാടന്‍ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഒരു ജഡ്ജിക്ക് എത്രയെളുപ്പത്തില്‍ ഒരാളെ കുറ്റക്കാരനായി വിധിക്കാന്‍ സധിക്കുമെന്നതിന്റെ സാക്ഷി പത്രം കൂടിയാണ് യാക്കൂബിന്റെ കേസും വിധിയും.
കൂട്ടുപ്രതികളാക്കപെട്ടവരുടെ സാക്ഷിമൊഴികളും പോലീസ് കണ്ടെടുത്തതായി പറയപ്പെടുന്ന ചില തൊണ്ടി സാധനങ്ങളും മാത്രമാണിതില്‍ യാക്കൂബിനെതിരെയുള്ള “തെളിവുകള്‍”. ഇതില്‍ തന്നെ മൊഴി നല്‍കിയ 6ല്‍ 5 പേരും പിന്നീട് വിചാരണ വേളയില്‍ മൊഴിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കേസ് വിശദമായി പഠിച്ച ജസ്റ്റിസ് കട്ജു പറഞ്ഞത് വേറെയേതെങ്കിലും ജഡ്ജി ആയിരുന്നെങ്കില്‍ യാക്കൂബ് കുറ്റവിമുക്തനായേനേ എന്നാണ്.
ടാഡ അല്ലെങ്കില്‍ ഇങ്ങനെയൊരു കേസ് തന്നെ നിലനില്‍ക്കില്ലായിരുന്നു എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. സുപ്രീം കോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാറും ഇന്ത്യയിലെ വധശിക്ഷകളെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്ത അനൂപ് സുരേന്ദ്രനാഥ് ഇതില്‍ പ്രതിഷേധിച്ച് രാജിവെക്കുമ്പോള്‍ പറഞ്ഞത് ഇത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത എടാണെന്നാണ്.
കേസിന്റെയും വിചാരണയുടെയും സ്ഥിതി ഇതായിരുന്നെങ്കില്‍ അതിനേക്കള്‍ മോശമായിരുന്നു പിന്നീടുള്ള നടപടി ക്രമങ്ങളും നീക്കങ്ങളും.
അവസാന നിമിഷം വരെ നടന്ന നിയമ പോരാട്ടത്തിനിടക്ക് നിരവധി അവസരങ്ങളില്‍ വ്യക്തമായ നീതി നിഷേധം ഉണ്ടായതായി ചൂണ്ടിക്കാണിച്ചവരില്‍ കേസ് കേട്ട ബെഞ്ചിലെ ജസ്റ്റിസ് കുര്യന്‍ ജോസഫ് തൊട്ട് ആദരണീയരായ പൊതുപ്രവര്‍ത്തകരും എഴുത്തുകാരും വരെയുണ്ടായിരുന്നു. മറുവശത്ത് വളരെ സംശയാസ്പദമായ വിധികളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ നേതൃത്യത്തിലുള്ളവരെയും വെള്ളപൂശുകയും സംഘ് പരിവാര്‍ ബാന്ധവത്തിന്റെ പേരില്‍ വിമര്‍ശന വിധേയരാവുകയും ചെയ്തവരുടെ വിധികളായിരുന്നു യാക്കൂബിന് പ്രതികൂലമായതെന്നതും ശ്രദ്ധേയം.
അവസാന നിമിഷം വരെ നടന്ന നിയമ പോരാട്ടത്തിനിടക്ക് നിരവധി അവസരങ്ങളില്‍ വ്യക്തമായ നീതി നിഷേധം ഉണ്ടായതായി ചൂണ്ടിക്കാണിച്ചവരില്‍ കേസ് കേട്ട ബെഞ്ചിലെ ജസ്റ്റിസ് കുര്യന്‍ ജോസഫ് തൊട്ട് ആദരണീയരായ പൊതുപ്രവര്‍ത്തകരും എഴുത്തുകാരും വരെയുണ്ടായിരുന്നു. മറുവശത്ത് വളരെ സംശയാസ്പദമായ വിധികളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ നേതൃത്യത്തിലുള്ളവരെയും വെള്ളപൂശുകയും സംഘ് പരിവാര്‍ ബാന്ധവത്തിന്റെ പേരില്‍ വിമര്‍ശന വിധേയരാവുകയും ചെയ്തവരുടെ വിധികളായിരുന്നു യാക്കൂബിന് പ്രതികൂലമായതെന്നതും ശ്രദ്ധേയം.
യാക്കൂബിന്റെ കേസിനിടെ ഇവര്‍ നടത്തിയ പല പരാമര്‍ശങ്ങളും സമാന സാഹചര്യത്തില്‍ മറ്റു ചില കേസുകളിലെ പ്രതികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ യാക്കൂബിന് നിഷേധിച്ചതും കൃത്യമായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കുറ്റത്തിന്റെ കാഠിന്യം കുറക്കുന്ന സാഹചര്യം ഒട്ടുമില്ലെങ്കില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന സുപ്രീം കോടതി വിധിയും യാക്കൂബിന്റെ കാര്യത്തില്‍ ക്രൂരമായി അവഗണിക്കപ്പെടുകയായിരുന്നു. എന്തിന്, മരണ വാണ്ട് പുറപ്പെടുവിച്ചത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നത് പിന്നീട് മാധ്യമങ്ങള്‍ തന്നെ പുറത്തു കൊണ്ടു വന്നിരുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന തരത്തില്‍ ഉന്നതതലങ്ങളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം.
ചുരുക്കത്തില്‍ ഇതാണ് യാക്കൂബ് വധിക്കപ്പെടുന്നതിലേക്ക് നയിച്ച നാഹചര്യം. രാജ്യം തള്ളിക്കളഞ്ഞ ക്രൂരവും നിന്ദ്യവുമായ ഒരു കരിനിയമത്തിന്റെ ഉപയോഗം, അതീവ ദുര്‍ബലമായ തെളിവുകള്‍, സംശയാസ്പദമായ വിധികളിലൂടെയും പരാമര്‍ശങ്ങളിലൂടെയും സത്യസന്ധത ചോദ്യം ചെയ്യപ്പെട്ട ചില ജഡ്ജിമാരുടെ ഇടപെടലുകള്‍, ചട്ടങ്ങളും നടപടി ക്രമങ്ങളും അട്ടിമറിക്കപ്പെട്ടത്, തുടങ്ങിയവയാണ് യാക്കൂബിന്റെ ജീവനെടുത്തത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ആര് സംസാരിക്കുമെന്ന് താങ്കള്‍ ചോദിക്കുന്നു. ഇവിടെ യാക്കൂബിന് വേണ്ടി വാദിച്ചവര്‍ ഈ കൊല്ലപ്പെട്ടവര്‍ക്കും വേണ്ടി വാദിച്ചിരുന്നു. എന്ന് മാത്രമല്ല, അതിന് കാരണമായ ബോംബെ കലാപത്തിലും സമാന സ്വഭാവമുള്ള എല്ലാ കേസിലും ഒരേ പോലെ നീതി നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ യാക്കൂബ് മേമന്‍ കേസില്‍ നീതി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് പറയുന്നവരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കാത്തവരാണെന്ന സംഘി വാദത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇവിടെയും താങ്കളുടെ യുക്തി.
Credit: Amnesty International
-2-
ഈ വാദങ്ങളെയെല്ലാം തള്ളിക്കളയാനും അന്തിമ കോടതി വിധി സ്വീകരിച്ച് യാക്കൂബ് മേമനെ കുറ്റക്കാരനായി കാണാനോ വധശിക്ഷയെ ന്യായീകരിക്കാനോ ഒക്കെയുള്ള താങ്കളുടെ അവകാശത്തെ തീര്‍ച്ചയായും മാനിക്കുന്നു. ജുഡീഷ്യറിയുടെ അപചയവും ഹിന്ദുത്വവല്‍കരണവും അവഗണിക്കാനുള്ള താങ്കളുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നുമില്ല. പക്ഷേ, പിന്നീട് താങ്കള്‍ നടത്തിയ പല പരാമര്‍ശങ്ങളും താങ്കളുടെ ദയനീയ രാഷ്ട്രീയ നിലവാരം കാണിക്കുന്നതാണെന്നും പറയാതെ വയ്യ.
ഒരാള്‍ കുറ്റം ചെയ്താല്‍ അയാളുടെ കുടുംബം അല്ലെങ്കില്‍ സമുദായം മുഴുവന്‍ അതിനുത്തരവാദിയാണെന്ന സംഘി യുക്തിയില്‍ നിന്ന് അധിക ദൂരത്തല്ല താങ്കളുടെ വാദവും!
യാകൂബിന്റെ “സ്വന്തം ഏട്ടനില്ലാത്ത കണ്ണുനീരുമായി വലിയ വായില്‍ ” വരുന്നവരെ താങ്കള്‍ പരിഹസിക്കുന്നു. യാക്കൂബ് നിരപരാധിയാണെങ്കില്‍ കുറ്റമേറ്റെടുത്ത് ടൈഗര്‍ മേമന് വരാമായിരുന്നുവെന്നും താങ്കള്‍ പറയുന്നു. എത്ര ലജ്ജാകരമാണീ വാദം?
ടൈഗര്‍ മേമന്‍ വരുന്നതോ വരാതിരിക്കുന്നതോ യാക്കൂബിന്റെ കുറ്റം കൊണ്ടാണോ? അല്ലെങ്കില്‍ ടൈഗറിന്റെ കണ്ണുനീരോ മൂക്കൊലിപ്പോ കണ്ടിട്ടാണോ ഇക്കണ്ട ആളുകളൊക്കെ യാക്കൂബിനനുകൂലമായി വാദിച്ചത്? ഒരാള്‍ കുറ്റം ചെയ്താല്‍ അയാളുടെ കുടുംബം അല്ലെങ്കില്‍ സമുദായം മുഴുവന്‍ അതിനുത്തരവാദിയാണെന്ന സംഘി യുക്തിയില്‍ നിന്ന് അധിക ദൂരത്തല്ല താങ്കളുടെ വാദവും!
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ആര് സംസാരിക്കുമെന്ന് താങ്കള്‍ ചോദിക്കുന്നു. ഇവിടെ യാക്കൂബിന് വേണ്ടി വാദിച്ചവര്‍ ഈ കൊല്ലപ്പെട്ടവര്‍ക്കും വേണ്ടി വാദിച്ചിരുന്നു. എന്ന് മാത്രമല്ല, അതിന് കാരണമായ ബോംബെ കലാപത്തിലും സമാന സ്വഭാവമുള്ള എല്ലാ കേസിലും ഒരേ പോലെ നീതി നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ യാക്കൂബ് മേമന്‍ കേസില്‍ നീതി അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് പറയുന്നവരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി വാദിക്കാത്തവരാണെന്ന സംഘി വാദത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇവിടെയും താങ്കളുടെ യുക്തി.
ഇത്ര കടുത്ത ഭീകര കൃത്യം നടപ്പിലാക്കിയവര്‍ക്ക് വധശിക്ഷയല്ലാത്ത എന്ന് ശിക്ഷയാണ് നല്‍കുക എന്ന് താങ്കള്‍ ചോദിക്കുന്നു. ഇവിടെ താങ്കളെ പോലുള്ളവര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന ഒരു വസ്തുതയുണ്ട്. ഈ പറയുന്ന ഭീകരര്‍ ആരും തന്നെ ഭീകരര്‍ ആയല്ല ജനിക്കുന്നത്. അത് ടൈഗര്‍ മേമനായാലും അടുത്ത വധശിക്ഷക്ക് കാത്തിരിക്കുന്ന ഗോവിന്ദ് ചാമിയായാലും അങ്ങനെ തന്നെ. ജീവിതയാത്രക്കിടയില്‍ അവര്‍ ഭീകരരോ ബലാല്‍സംഗം ചെയ്യുന്നവരോ ആയി മാറിയെങ്കില്‍ ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെടുന്ന സമൂഹത്തിനും സാഹചര്യത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്.
നൂറു കണക്കിണ് നിരപരാധികളെ കൊന്ന് തള്ളിയ കലാപത്തിലൂടെ രാഷ്ട്രീയം കെട്ടിപ്പടുത്തയാളെ പ്രധാനമന്ത്രിയാക്കിയ ഹിംസയുടെ നാട്ടില്‍ സ്വാഭാവികമായും വേറെയും ഹിംസയും ഭീകരതയും കടന്നു വരും. ഈ പങ്ക് പൂര്‍ണ്ണമായും നിഷേധിച്ച് കുറ്റം ചെയ്യുന്നവരെ കൊല്ലുന്നത് ഭീരുത്വവും ഒളിച്ചോട്ടവുമാണ്.
അടുത്ത പേജില്‍ തുടരുന്നു
നിയമം ശക്തമായിടത്താണ് കുറ്റകൃത്യങ്ങള്‍ കുറവുള്ളത് എന്ന താങ്കളുടെ വാദവും മറ്റൊരബദ്ധമാണ്. താരതമ്യേന ഏറ്റവും ഉദാര നിയമങ്ങളുള്ള, വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യങ്ങളിലാണ് ഏറ്റവും കുറവ് കുറ്റ കൃത്യങ്ങള്‍ അരങ്ങേറുന്നതെന്ന് ഇത് സംബന്ധമായ ഏതെങ്കിലും പഠനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
-3-
മേമനെതിരെയുള്ള കുറ്റം പൂര്‍ണ്ണമായി തെളിയിച്ചോ എന്ന ചോദ്യത്തിന്നുള്ള താങ്കളുടെ മറുപടി “ദൈവത്തിനല്ലാതെ ആര്‍ക്കെങ്കിലും അതിന് സാധിക്കുമോ ” എന്നാണ്. അതായത് പൂര്‍ണ്ണമായും തെളിയിക്കപ്പെടാതിരുന്നാലും ഒരാളെ വധിക്കാം എന്ന് എത്ര ലാഘവത്തോട് കൂടിയാണ് താങ്കള്‍ പറയുന്നത്? അതിനേക്കാള്‍ പരിഹാസ്യമാണ് “അങ്ങനെയെങ്കില്‍ സൗദിയില്‍ നടപ്പിലാക്കുന്ന വധശിക്ഷകള്‍ നൂറ് ശതമാനം ശരിയാണോ” എന്ന താങ്കളുടെ ചോദ്യം.
അങ്ങേയറ്റം പ്രാകൃതമായ ഒരു നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന, ജനാധിപത്യം പരിസരത്തെവിടെയും അടുപ്പിക്കാത്ത സൗദിയെയാണോ ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹം എന്നവകാശപ്പെടുന്ന നമ്മള്‍ മാതൃകയാക്കേണ്ടത്? അത് മാത്രമോ, നേരത്തെ ഉദ്ധരിച്ച അനൂപ് സുരേന്ദ്രനാഥ് പറഞ്ഞ കണക്കനുസരിച്ച് ഇന്ത്യയിലെ വധശിക്ഷ കാത്തു കഴിയുന്നവരില്‍ മഹാ ഭൂരിപക്ഷവും മുസ്ലിങ്ങളും ദളിതരും, അതില്‍ തന്നെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവരുമാണ്.
അനൂപിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഇന്ത്യന്‍ പോലീസ് സംവിധാനം ഒട്ടും ആധുനികമല്ലെന്നും ഭീകരമാം വിധം പരിമിതികള്‍ ഉണ്ടെന്നും അംഗീകരിച്ചു കൊണ്ട് തന്നെ വധശിക്ഷയുടെ കാര്യം വരുമ്പോള്‍ ഇതേ ക്രിമിനല്‍ സിസ്റ്റത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന വിരോധാഭാസമാണ് താങ്കളെ പോലുള്ളവര്‍ പിന്തുടരുന്നത്. വധശിക്ഷക്ക് പിന്നിലുള്ള രാഷ്ട്രീയസാമൂഹികസാമ്പത്തിക വശങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച് യാന്ത്രിക യുക്തിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടാന്‍ കുറ്റവാളികളെ വധിക്കല്‍ മാത്രമാണ് വഴി എന്ന് പറയുന്നതിന്റെ അര്‍ത്ഥവും മനസ്സിലാവുന്നില്ല.
നിയമം ശക്തമായിടത്താണ് കുറ്റകൃത്യങ്ങള്‍ കുറവുള്ളത് എന്ന താങ്കളുടെ വാദവും മറ്റൊരബദ്ധമാണ്. താരതമ്യേന ഏറ്റവും ഉദാര നിയമങ്ങളുള്ള, വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യങ്ങളിലാണ് ഏറ്റവും കുറവ് കുറ്റ കൃത്യങ്ങള്‍ അരങ്ങേറുന്നതെന്ന് ഇത് സംബന്ധമായ ഏതെങ്കിലും പഠനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
കുറ്റവാളികളെയും അവരുടെ മനുഷ്യാവകശാങ്ങളെയും പറ്റി ഇത്ര നിന്ദ്യവും നീചവുമായ സങ്കല്‍പങ്ങള്‍ പേറുന്നൊരാള്‍ ഈ നാട്ടിലെ എം.എല്‍.എ ആണെന്നതില്‍ ശരിക്കും ലജ്ജ തോന്നുന്നു. തടവുപുള്ളികള്‍ക്ക് വെള്ളം കിട്ടാതെ വരുന്നതില്‍ സന്തോഷിക്കുന്ന ആ മനസ്സ് എന്നെ അതിലേറെ ഭീതിപ്പെട്ടുത്തുന്നു.
-4-
എല്ലാം സഹിക്കാം, വധശിക്ഷക്കും കരിനിയമങ്ങള്‍ക്കും പിന്നിലെ രാഷ്ട്രീയസാമൂഹിക വശങ്ങളും കൃത്യമായ ന്യൂനപക്ഷ വിരുദ്ധ അജണ്ടകളും അവഗണിക്കുന്നയാല്‍ തന്നെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ യുവ നേതാവായി ചമയുന്ന വിരോധാഭാസവും കണ്ടില്ലെന്ന് നടിക്കാം. താങ്കളുടെ പാര്‍ട്ടിയില്‍ നിന്നും ആദ്യമേ കൂടുതല്‍ പ്രതീക്ഷിക്കാത്തത് കൊണ്ട് അതില്‍ വലിയ നിരാശാബോധവും ഇല്ല.
പക്ഷേ ജയിലുകളെ കുറിച്ചുള്ള താങ്കളുടെ അറു പിന്തിരിപ്പന്‍ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ! എത്ര വികലമായ രാഷ്ട്രീയ ബോധം പേറുന്നയാളാണ് താങ്കളെന്ന് വ്യക്തമാക്കുന്നതാണ് അതിലെ ഓരോ വാക്കുകളും.
സെന്‍ട്രല്‍ ജയിലില്‍ വെള്ളമില്ലെന്ന് പറഞ്ഞപ്പോള്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് പണമെടുത്ത് വെള്ളം നല്‍കിയത് താങ്കള്‍ “ദുഖത്തോടെ” എടുത്തു പറയുന്നു. വെള്ളം നല്‍കിയില്ലെങ്കില്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ തന്റെ നേര്‍ക്ക് വരുമെന്ന് പേടിച്ചിട്ടാണെന്നു കൂടി താങ്കള്‍ കൂട്ടി ചേര്‍ക്കുന്നു. കുറ്റവാളികളെയും അവരുടെ മനുഷ്യാവകശാങ്ങളെയും പറ്റി ഇത്ര നിന്ദ്യവും നീചവുമായ സങ്കല്‍പങ്ങള്‍ പേറുന്നൊരാള്‍ ഈ നാട്ടിലെ എം.എല്‍.എ ആണെന്നതില്‍ ശരിക്കും ലജ്ജ തോന്നുന്നു. തടവുപുള്ളികള്‍ക്ക് വെള്ളം കിട്ടാതെ വരുന്നതില്‍ സന്തോഷിക്കുന്ന ആ മനസ്സ് എന്നെ അതിലേറെ ഭീതിപ്പെട്ടുത്തുന്നു.
ഇതിനുള്ളിലെ കൃത്യമായ ഫാഷിസ്റ്റ് മനോഭാവം എന്ത് കൊണ്ട് താങ്കള്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ല? മതേതര രാഷ്ട്രീയം എന്നാല്‍ സംഘ് പരിവാര്‍ മുദ്രാവാക്യങ്ങള്‍ ഏറ്റുപിടിക്കുന്നതാണെന്ന അപകടകരമായ രാഷ്ട്രീയമാണ് താങ്കള്‍ അറിഞ്ഞോ അറിയാതെയോ മുന്നോട്ട് വെക്കുന്നത് എന്ന് തുറന്നു പറയട്ടെ.
അനൂപ് സുരേന്ദ്രനാഥ്
ജയില്‍ എന്നാല്‍ “ശിക്ഷിക്കപ്പെടാന്‍” മാത്രമുള്ള കേന്ദ്രങ്ങളല്ലെന്നും കുറ്റവാളികളെ കൂടുതല്‍ നല്ല മനുഷ്യരാക്കാനുള്ള കറക്ഷന്‍ സെന്ററുകള്‍ ആണെന്നുമുള്ള പരിഷ്‌കൃത സങ്കല്‍പ്പങ്ങളോട് ഇത്രയധികം പുച്ഛം പേറുന്ന താങ്കളാണോ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീക്ഷ? മനുഷ്യാവകാശങ്ങളോട് ഈ പ്രാകൃത സമീപനം പുലര്‍ത്തുന്ന ഒരാളാണോ ഇസ്‌ലാം ആശയാടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാവ്? പരിഷ്‌കൃത ലോകം ചവറ്റു കൊട്ടയിലെറിഞ്ഞ “കണ്ണിന് കണ്ണ് മൂക്കിന് മൂക്ക്” എന്ന ആശയം അടിസ്ഥാനമാക്കിയ നീതിബോധം എന്ത് പുരോഗമന രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്? ഇതാണോ താങ്കളുടെ ഹരിത രാഷ്ട്രീയം ?
ഇതിനുള്ളിലെ കൃത്യമായ ഫാഷിസ്റ്റ് മനോഭാവം എന്ത് കൊണ്ട് താങ്കള്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ല? മതേതര രാഷ്ട്രീയം എന്നാല്‍ സംഘ് പരിവാര്‍ മുദ്രാവാക്യങ്ങള്‍ ഏറ്റുപിടിക്കുന്നതാണെന്ന അപകടകരമായ രാഷ്ട്രീയമാണ് താങ്കള്‍ അറിഞ്ഞോ അറിയാതെയോ മുന്നോട്ട് വെക്കുന്നത് എന്ന് തുറന്നു പറയട്ടെ. ആ സമീപനം എല്ലാവിധ തീവ്രവാദത്തെയും ഒരേ പോലെ ശക്തിപ്പെടുത്തുകയെ ഉള്ളൂ. വല്ലപ്പോഴും അത് തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് മാത്രം ആശംസിക്കുന്നു. അവസരം കിട്ടുമ്പോള്‍ ഇസ്മായില്‍ സാഹിബിന്റെ ജീവ ചരിത്രമോ കരിനിയമങ്ങള്‍ക്കെതിരെ സിംഹ ഗര്‍ജ്ജനമായിരുന്ന സേട്ടു സാഹിബിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രമോ വായിക്കുന്നത് ഈ തിരിച്ചറിവ് കിട്ടാന്‍ സഹായിക്കും,
സ്‌നേഹത്തോടെ,
നസിറുദ്ദീന്‍
https://www.doolnews.com/km-shaji-justifies-death-penalty-of-yakub-memon257.htmlയാക്കൂബ് മേമന്‍: ജേഷ്ഠന്‍ ടൈഗര്‍ മേമനില്ലാത്ത ദുഖം വധശിക്ഷയെ എതിര്‍ക്കുന്നവര്‍ക്ക് എന്തിനാണെന്ന് കെ.എം ഷാജി എം.എല്‍.എ
Posted by doolnews on Wednesday, 12 August 2015