Kerala News
ജീവനക്കാരിയെ ശാരീരികമായി ആക്രമിച്ച സംഭവം; 108 ആംബുലന്‍സുകള്‍ പണിമുടക്കിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 06, 11:36 am
Friday, 6th September 2024, 5:06 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സുകള്‍ നാളെ (ശനിയാഴ്ച) പണിമുടക്കും. മൂന്ന് മണിക്കൂര്‍ സമയത്തേക്കായിരിക്കും സംസ്ഥാനത്തുടനീളമായി ആംബുലന്‍സുകള്‍ നാളെ പണിമുടക്കുക.

ആംബുലന്‍സ് ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

രാവിലെ എട്ട് മുതല്‍ 11 വരെ പണിമുടക്ക് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരിയെ അതിക്രമിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കെതിരെ മാനേജ്‌മെന്റിനും സര്‍ക്കാരിനും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം.

പരാതി നല്‍കിയ ജീവനക്കാരിയെ മാനേജ്‌മെന്റും എന്‍.എച്ച്.എം ചുമതലയുള്ള ഓഫീസറും അപമാനിച്ചുവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ തള്ളി മാനേജ്മന്റ് രംഗത്തെത്തി.

Content Highlight: An incident of physical assault on an lady employee; 108 ambulances to go on strike in tomorrow