ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്ഗ് പദ്ധതിയ്ക്കായുള്ള ബഹിരാകാശ ഉപഗ്രഹം 2016 ല്‍ വിക്ഷേപിക്കുമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്ഗ്. അമോസ്-6 എന്ന ഉപഗ്രഹമാണ് വിക്ഷേപിക്കുക. ടെലികോം സേവന ദാതാക്കളായ എത്തിസലാത്തുമായി സഹകരിച്ചാണ് ഫേസ്ബുക്കിന്റെ പുതിയ ഉദ്യമം. ഫേസ്ബുക്കിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാലങ്ങളായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഉള്‍പ്രദേശങ്ങളിലെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നമുക്ക് പുതിയ സാങ്കേതിക വിദ്യകള്‍ ആവശ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബഹിരാകാശത്തു നിന്നും നേരിട്ട് ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള വഴികള്‍ തേടി വരികയാണ്. അമോസ് 6 ഉപഗ്രഹം വഴി സബ് സഹാറന്‍ ആഫ്രിക്കയുടെ വലിയൊരു ഭാഗത്ത് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാകുമെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.
ഇന്റര്‍നെറ്റ് ഓര്‍ഗിനായി സബ് സഹാറന്‍ ആഫ്രിക്കയിലെ പ്രദേശിക പങ്കാളികളുമൊന്നിച്ച് പ്രവര്‍ത്തിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇന്റര്‍നെറ്റ് ഓര്‍ഗ്ഗിന് വേണ്ടിയുള്ള ഞങ്ങളുടെ ഉദ്യമങ്ങളിലൊന്നാണ് ഇതെന്നും ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.