World
അല്‍ഖ്വയ്ദയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Sep 16, 10:26 am
Sunday, 16th September 2012, 3:56 pm

വാഷിങ്ടണ്‍: അല്‍ഖ്വയ്ദ ആക്രമണ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് അമേരിക്ക മുസ്‌ലീം രാജ്യങ്ങളിലുള്ള നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുന്നു. മുസ്‌ലീം വിരുദ്ധ സിനിമയെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അമേരിക്കന്‍ എംബസിക്കും നയതന്ത്രജ്ഞര്‍ക്കുമെതിരെ പരക്കെ ആക്രമണം നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാനായി സുഡാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് തിരിച്ചുവരാന്‍ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.[]

ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതി ക്രിസ് സ്റ്റീവന്‍സ് ഉള്‍പ്പടെ നാലുപേരെ മുസ്‌ലീം പ്രക്ഷോഭകര്‍ കൊന്നതിനെ അല്‍ഖ്വയ്ദ പ്രശംസിച്ചിരുന്നു. മാത്രവുമല്ല മുസ്‌ലീം വിരുദ്ധ സിനിമയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരെ വധിക്കാനും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ തകര്‍ക്കാനും അല്‍ഖ്വയ്ദ ലോക മുസ്‌ലീംകളോട് ശനിയാഴ്ച്ച ഒരു വെബ്‌സൈറ്റിലൂടെ ആഹ്വാനവും ചെയ്തിരുന്നു.

അതേസമയം ഈ ഭീഷണിയെ തുടര്‍ന്ന് അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരോട് തിരിച്ചുവരാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ്. സ്റ്റീവന്‍സിനെ കൊന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതുപോലെ മുസ്‌ലീം രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ വകവരുത്തണമെന്നും അല്‍ഖ്വയ്ദ ആവശ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.